- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരിലെ ദേവസ്വം ബോര്‍ഡ് കോളജില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് അധ്യാപക നിയമനം; നിയമിച്ചത് 250 പേരെ മറികടന്ന് സിപിഎം നേതാവിന്റെ ഭാര്യയെ
തൃശൂര്‍: ദേവസ്വം ബോല്‍ഡ് നിയന്ത്രണത്തിലുള്ള ശ്രീകൃഷ്ണ കോളജില്‍ ഇടതുപക്ഷ നോമിനികള്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നടത്തുന്നതായി ആരോപണം. ലിസ്റ്റില്‍ 250ാം സ്ഥാനത്തുള്ള വനിതയെയാണ് മാനദണ്ഡങ്ങള്‍ മറികടന്ന് നിയമിച്ചത്. അധ്യാപകനിയമനങ്ങളില്‍ മാനദണ്ഡമായെടുക്കുന്ന അധ്യാപന പരിചയമോ ഗവേഷണ പരിചയോ ഗവേഷണ ബിരുദമോ പബ്ലിഷ്ഡ് വര്‍ക്കുകളോ ഇല്ലാത്ത ആളെ ഇതുള്ളവരെ മറികടന്നാണ് തിരഞ്ഞെടുത്തത്. റാങ്ക് ലിസ്റ്റില്‍ ഏറെ മുകളിലുണ്ടായിരുന്ന അജി കെ എം എന്ന അധ്യാപകനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന നിയമന അട്ടിമറിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
പോസ്റ്റില്‍ നിന്ന്
അജി കെ എം
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ സി.പി എം കാര്‍ തന്നെ വലിയ അഴിമതികള്‍ നടത്തുന്നുണ്ട് . ഇതു പറയുമ്പോള്‍ ഞാനതിന് പുറത്ത് നില്ക്കുന്ന ആളല്ല. പതിനാറാമത്തെ വയസ്സില്‍ സി.പിഎം മെമ്പറായിരുന്നു ഞാന്‍. എസ്.എഫ് ഐ ഏരിയാ സെക്രട്ടറി. കോട്ടയം ജില്ലാ കമ്മറ്റി'. ഡി.വൈ .എഫ് ഐ.മേഖല സെക്രട്ടറി തുടങ്ങി നാളിതുവരെ സി.പി എം നും ഇടതുപക്ഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അച്ഛന് 57 വര്‍ഷമായി സി.പി എം മെമ്പറാണ്. അച്ഛന്റെ ജ്യേഷ്ഠന് (മന്ത്രിഎം എം മണിയുടെ അളിയന്) രക്തസാക്ഷിയാണ്. ഞാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്റര്‍വ്യൂവിന് പോയിരുന്നു. അവിടെ താത്കാലികമായി ജോലി ചെയ്തിരുന്നതുകൊണ്ട് അവിടെ മുമ്പ് നടന്നതിലേറെയും കോഴ നിയമനങ്ങളായിരുന്നതുകൊണ്ടും ഇടതുപക്ഷ ഗവണ്മെന്റിലുള്ള പ്രതീക്ഷകൊണ്ടും എല്ലാ വിധത്തിലും അക്കാദമിക് മെറിറ്റ് ഉണ്ടായിരുന്ന (ഇതൊക്കെ ഇവിടെ എഴുതുന്നതില്‍ കുറച്ച് അല്പത്തം ഉണ്ട് എങ്കിലും) എം.എ (സ്കൂള്‍ ഓഫ് ലെറ്റേഴ്സ് 70.2%) എം ഫില്‍, പിഎച്ച്ഡി (സംസ്കൃത യൂണിവേഴ്സിറ്റി) കേരള ആര്‍ക്കൈവ്സ് ഫെലോഷിപ്പ്, അധ്യാപന പരിചയം. 2 പുസ്തകങ്ങള്‍, 15ലധികം പബ്ളിഷ്ഡ് വര്‍ക്കുകള്‍, ദേശീയ അന്തര്‍ദേശീയ സെമിനാറുകള്‍ ഒക്കെ ഉള്ള ആളാണ്.
ഞാനും അച്ഛനും സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്, അകന്ന ഒരു ബന്ധു കൂടിയായ മന്ത്രി എം. എം മണി എന്നിവരെ നേരില്‍ കണ്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കോളേജിലെ അധ്യാപക നിയമനത്തില്‍ മെറിറ്റ് പാലിക്കാന്‍ ഇടപെടണമെന്ന് ബന്ധപ്പെട്ട അധികാരികളുടെ അടുക്കല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ തൃശൂര്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗം ടി.കെ. വാസുവിന്റെ ഭാര്യ വെറും എം.എ മാത്രമുള്ള, അക്കാദമിക യോഗ്യത പ്രകാരം അപേക്ഷകരില്‍ 250 പേരിലും താഴെ മാത്രം യോഗ്യതയുള്ള എം. എസ് ശ്രീകല വരെ നിയമനം നേടി. (2017ല്‍ എം.എ പാസ്സായ വ്യക്തിയാണവര്‍, അധ്യാപന പരിചയമോ മറ്റ് അഡീഷനല്‍ യോഗ്യതകളോ ഒന്നുമില്ല) ഹാജരാക്കിയത് തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍. എത്ര വിവരാവകാശം ചോദിച്ചിട്ടും അവരുടെ സര്‍ട്ടിഫിക്കേറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ലഭ്യമല്ല എന്നാണ് അറിയിക്കുന്നത്. ഇന്റര്‍വ്യൂവിന് മുമ്പ് ഞാനടക്കമുള്ളവര്‍ യോഗ്യതയായി പരിഗണിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ പരിശോധകരെ ഏല്‍പ്പിച്ചിട്ടുള്ളതാണ്. വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ നിയമനം ലഭിച്ച പലരുടെയും വിവരങ്ങളില്‍ വ്യാജമാണ്. വലിയ അട്ടിമറികളാണ് നടന്നിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് പ്രിസിഡന്റ് സി.പി.എം നോമിനി മോഹന്‍ദാസാണ്. സബ്ജക്റ്റ് എക്സ്പര്‍ട്ട് നാട്ടിക എസ് എന്‍ കോളേജിലെ പ്രഫസര്‍ റജി വി.എസ്( എ.കെ.പി.സി.ടി എ, പുകാസ തൃശൂര്‍) ഗവ. നോമിനി എന്‍. രഞ്ജിത് കുമാര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ജയപ്രസാദ് ഇവരൊക്കെയായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്.
തൃശൂര്‍ സി. പി. എം ജില്ലാ കമ്മറ്റി അംഗം നേരിട്ട് യാതൊരു യോഗ്യതയുമില്ലാത്ത ഭാര്യയ്ക്കു വേണ്ടി നടത്തിയ ഇടപെടലാണ് ഈ കുറിപ്പ് ഇവിടെ ഇടാന്‍ കാരണം. ആനുകൂല്യവും ഔദാര്യവും വേണ്ടായിരുന്നു. ഇടതുപക്ഷ നീതിയുമല്ല സാമാന്യ മര്യാദപോലും പൊതുജനത്തിന് നല്‍കാത്ത വിധം ചിലര്‍ വലിയ അഴിമതികളാണ് സി.പി.എമ്മിന്റെ പേരില്‍ നടത്തുന്നത്.
RELATED STORIES
പുറത്ത് നിന്നുള്ളവരെ കയറ്റി മദ്യവും ഹുക്കയും ഉപയോഗിച്ചെന്നാരോപണം; ജെ...
11 Jan 2025 12:15 PM GMTസംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ...
11 Jan 2025 10:59 AM GMTഅമേരിക്കന്‍ നീന്തല്‍ താരം ഗാരി ഹാളിന്റെ 10 ഒളിംപിക്സ് മെഡലുകളും വീടും...
11 Jan 2025 10:45 AM GMT''ട്രാന്‍സ് ജെന്‍ഡര്‍'' വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍...
11 Jan 2025 9:51 AM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTനെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMT