- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിഷ കൊലക്കേസ്: അന്നും ഇന്നും അമീറുല്‍ ആണ് പ്രതിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല...: അമ്പിളി ഓമനക്കുട്ടന്‍
ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതര്‍ക്കും വേണ്ടി പോലിസിലെ കാലുനക്കി ക്രിമിനലുകള്‍ ചേര്‍ന്ന് അതിവിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയില്‍ വീണു പോയ ഒരാളാണ് അമീറുല്‍.
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൊലക്കേസാണ് പെരുമ്പാവൂര്‍ ജിഷ വധം. യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവിവാദത്തിനും കാരണമായിരുന്നു. പിന്നീട് ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമീറില്‍ ഇസ് ലാം ആണ് പ്രതിയെന്നു പോലിസ് പറയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ അന്നു ഇന്നും ദുരൂഹത ആരോപിച്ച് പലരും രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു.
അമ്പിളി ഓമനക്കുട്ടന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഇരുമ്പുമറയ്ക്കപ്പുറം അവന്‍ ഇന്നലെ എന്റെ മുമ്പില്‍ വന്നു നിന്നു. പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്കു വിധിച്ച പ്രതി അമീറുള്‍ ഇസ് ലാം. ഈ കേസിനെ കുറിച്ചു പഠിക്കുംതോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചു.
1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാള്‍ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലിസ് കള്ളം പറഞ്ഞു.
2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപറേഷന്‍ ആയതിനാല്‍ ആറുമണിയുടെ ട്രെയിനിനു അസമില്‍ പോവാനായി പെരുമ്പവൂരില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.
3. അവിടെ ചെന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പ്രതിയെ അപ്പോഴത്തെ പോലിസ് മേധാവി സെന്‍കുമാര്‍ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചുവന്നപ്പോള്‍ ആലുവ സ്‌റ്റേഷനില്‍ ഹാജറാവുകയും തന്റെ പ്രൂഫ്, ട്രെയിന്‍ ടിക്കറ്റ് എന്നിവ അവിടെ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ചൊന്നും രേഖയില്‍ വന്നില്ല. ഇതിനെ അവര്‍ നിഷേധിച്ചപ്പോള്‍ അന്നത്തെ സിസിടിവി നോക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പോലിസ് പറഞ്ഞത്.
4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേണ്ടതിനാല്‍ ജോലിക്കായി തമിഴ് നാട്ടില്‍ പോവുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പോലിസ് വിളിക്കുകയും അവന്റെ ഒപ്പം റൂമില്‍ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസില്‍ പിടിച്ചിട്ടുണ്ടെന്നും അവനും അതില്‍ പങ്കുണ്ടെന്നും പറയുന്നു. എന്നാല്‍ അവന്‍ അത് നിഷേധിക്കുന്നു. എന്നാല്‍ പോലിസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പോലിസുകാരും ചേര്‍ന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.
5. അന്നും ഇന്നും അവന്‍ അല്ലാഹുവിനെ ആണയിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തില്‍ ഒരു പങ്കും ഇല്ലെന്ന്. പോലിസ് കൊണ്ടുവന്ന അമീറിന്റെ ചെരുപ്പുകള്‍ ഒമ്പത് ഇഞ്ചാണ്, എന്നാല്‍ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ദന്തക്ഷതങ്ങള്‍ പല്ലിനു വിടവുള്ള ഒരാളുടേതാണ്, പക്ഷേ അവന്റെ പല്ലുകള്‍ ഏറ്റവും അടുത്തിരിക്കുന്നതാണ്.
6. ഞങ്ങള്‍ സംസാരിക്കുന്നതിനിടയ്ക്ക് അവന്‍ തന്റെ ഷര്‍ട്ട് പൊക്കി ചില കരുവാളിച്ച അടയാളങ്ങള്‍ കാണിച്ചുതന്നു. അതൊക്കെ സന്ധ്യ ഐപിഎസ് കുറ്റം സമ്മതിക്കാന്‍ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവന്‍ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകള്‍, ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങള്‍. കൂടാതെ കറന്റ്‌റ് പിടിപ്പിച്ചു.
7. അന്നും ഇന്നും അമീറുല്‍ ആണ് പ്രതിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതര്‍ക്കും വേണ്ടി പോലിസിലെ കാലുനക്കി ക്രിമിനലുകള്‍ ചേര്‍ന്ന് അതിവിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയില്‍ വീണു പോയ ഒരാളാണ് അമീറുല്‍. അവനെ കാണുമ്പോള്‍ തന്നെ നമ്മുക്കത് ബോധ്യം ആവും. അവര്‍ക്ക് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവര്‍ ഇതിനായി തിരഞ്ഞെടുത്തു, അവന്റെ കൈയില്‍ ഉണ്ടായിരുന്ന മുഴുവന്‍ തെളിവുകളും നശിപ്പിച്ചു.
8. പിന്നെ ഡിഎന്‍എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുമ്പില്‍ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.? ജിഷയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുല്‍ എങ്ങനെ പ്രതിയായി?.
വീയ്യൂർ സെൻട്രൽ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവൻ ഇന്നലെ എന്റെ മുൻപിൽ വന്നു നിന്നു.പെരുമ്പാവൂർ ജിഷ കൊലപാതക...
Posted by Ambily Omanakuttan on Wednesday, 7 April 2021
Ambili Omanakuttan abpout Jisha murder case
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT