Emedia

നരേന്ദ്ര നുണകള്‍! ആരാണിയാളെ പറഞ്ഞു മനസ്സിലാക്കുക?

നരേന്ദ്ര നുണകള്‍! ആരാണിയാളെ പറഞ്ഞു മനസ്സിലാക്കുക?
X

കെ സഹദേവന്‍

എന്തൊക്കെ നുണകളാണ് പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് ഈ മനുഷ്യന്‍ പടച്ചുവിടുന്നത്? ഇന്ത്യയിലെ കാര്‍ഷിക മേഖല എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നുപോലും മനസ്സിലാക്കാതെയാണ് വായില്‍ത്തോന്നുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രി വിളിച്ചുപറയുന്നത്. എപിഎംസികള്‍ പ്രവര്‍ത്തിക്കാത്ത സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് കര്‍ഷകര്‍ സമരം നടത്തുന്നില്ല എന്നാണ് പ്രധാനപുംഗവന്റെ ചോദ്യം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതികളിലാണ് കാര്‍ഷിക ഉത്പന്ന സംഭരണങ്ങള്‍ നടക്കുന്നതെന്ന് ആരാണിയാളെ പറഞ്ഞുമനസ്സിലാക്കിക്കുക?!

ഇതാ ഒരുദാഹരണം. ഒഡീഷ സംസ്ഥാനത്ത് വളരെ വ്യത്യസ്തമായ മണ്ഡി സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് സാമാന്യ രീതിയില്‍ നാം മനസ്സിലാക്കുന്ന എപിഎംസികള്‍. അതേ സമയത്ത് വിദൂര ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനായി െ്രെപമറി അഗ്രിക്കള്‍ച്ചര്‍ കോഓപ്പറേറ്റീവ്‌സ് സൊസൈറ്റികള്‍ (പിഎസിഎസ്)രൂപീകരിച്ചിട്ടുണ്ട്. ഒരു കര്‍ഷകനില്‍ നിന്ന് ഒരു ടണ്ണില്‍ താഴെ നെല്ല് മാത്രം സംഭരിക്കുവാനുള്ള ലൈസന്‍സ് മാത്രമേ അവര്‍ക്കുള്ളൂ. അത്തരത്തില്‍ 2600ഓളം പിഎസിഎസ്സുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. 50,000ത്തോളം ഗ്രാമങ്ങളിലായി 14ലക്ഷം കര്‍ഷകര്‍ക്ക് ഇത് സഹായകമായി മാറുന്നുണ്ട്. രജിസ്‌ട്രേഡ് മില്ലുകളും ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകളും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ഒഡീഷ സംസ്ഥാനം നടപ്പിലാക്കിയ പാഡി പ്രൊക്യൂര്‍മെന്റ് ഓട്ടോമേഷന്‍ സിസ്റ്റം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സ്ത്രീകളുടെ മുന്‍കൈയ്യിലുള്ള സ്വാശ്രയ സംഘങ്ങളെയും ഇടപെടുത്തിയിട്ടുണ്ട്. വളരെ വികേന്ദ്രീകൃതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഛത്തീസ്ഗഢ്, കേരളം എന്നീ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്ക് ഒരു പരിധിവരെ താങ്ങായി നില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it