- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപ്പയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്റെ വിഷയമാണിത്...
പ്രതിയുടെ ടെലിഫോണ്‍ കോള്‍ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലത്രേ! രണ്ട് ദിവസം മുമ്പ് മാത്രം അറസ്റ്റിലായ സ്വര്‍ണക്കള്ളക്കടത്തുകാരുടെ വരെ കോള്‍ ലിസ്റ്റ് ഇപ്പോള്‍ വിശദവാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നുണ്ട്.
കോഴിക്കോട്: പ്രമാദമായ പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലിസ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. നേരത്തേ ഉന്നയിക്കപ്പെട്ട ആരോപണം ശിരവയ്ക്കുന്ന വിധത്തില്‍, ബിജെപി നേതാവും അധ്യാപകനുമായ പ്രതിയെ രക്ഷിക്കുന്ന വിധത്തിലാണ് അവസാന നിമിഷം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സിപിഎം-ആര്‍എസ്എസ് ഒത്തുകളി ആരോപിക്കപ്പെട്ട സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്.
വി ടി ബലറാം എംഎല്‍എയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വാളയാറിന്റെ വഴിയേത്തന്നെയാണ് പാലത്തായിയിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജനെതിരെ നിസ്സാര വകുപ്പുകള്‍ മാത്രം ചേര്‍ത്തുകൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പോലീസ് തയ്യാറാക്കി കോടതിക്ക് മുമ്പാകെ ഇന്ന് സമര്‍പ്പിച്ചിട്ടുള്ളത് എന്ന ഗുരുതരമായ ആക്ഷേപം ഉയര്‍ന്നു വരികയാണ്. വിദ്യാര്‍ത്ഥിനി ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്‌സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നാണ് മാധ്യമ വാര്‍ത്തകള്‍. താരതമ്യേന ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകളാണത്രേ പോലിസ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞാല്‍ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇതിനാല്‍ വര്‍ധിക്കുകയാണ്.
പ്രതിയുടെ ടെലിഫോണ്‍ കോള്‍ ലിസ്റ്റ് ഇതുവരേയ്ക്കും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലത്രേ! രണ്ട് ദിവസം മുമ്പ് മാത്രം അറസ്റ്റിലായ സ്വര്‍ണക്കള്ളക്കടത്തുകാരുടെ വരെ കോള്‍ ലിസ്റ്റ് ഇപ്പോള്‍ വിശദവാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നുണ്ട്. എന്നിട്ടാണ് മൂന്ന് മാസമായിട്ടും ഈ പീഡനക്കേസ് പ്രതിയുടെ കോള്‍ലിസ്റ്റ് സംഘടിപ്പിക്കാന്‍ പിണറായി വിജയന്റെ പോലിസിന് കഴിയാതെ പോവുന്നത്!!
ബിജെപി നേതാക്കള്‍ പ്രതികളായി വരുന്ന മറ്റനേകം കേസുകളേപ്പോലെത്തന്നെ ഈ കേസും അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ രാഷ്ട്രീയ, പോലിസ് തലങ്ങളില്‍ ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂര്‍വം ഒഴിഞ്ഞുമാറിയ പോലിസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പ്രതി അറസ്റ്റിലായിട്ടുണ്ടാവും എന്നാണ് താന്‍ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ അന്നത്തെ വാദം. എത്ര നിസ്സാരമായാണ് സ്വന്തം മണ്ഡലത്തിലെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ദാരുണമായ പീഡാനുഭവത്തെ അമ്മ മനസ്സിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന മന്ത്രി ശൈലജ നോക്കിക്കണ്ടത് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട. പിന്നീട് പോലിസിന്റെ മൂക്കിന്‍ തുമ്പില്‍ നിന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. എന്നാല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നു എന്നാണ് കാണാന്‍ കഴിയുന്നത്.
ആരോഗ്യ, കുടുംബക്ഷേമ, ശിശുക്ഷേമ വകുപ്പ് മന്ത്രി K K Shailaja Teacher ടെ ശ്രദ്ധക്ക്: ഇത് നിങ്ങളുടെ നാട്ടില്‍ ഉപ്പയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്റെ വിഷയമാണ്. ഈ കുട്ടിക്ക് നീതി നല്‍കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്.
RELATED STORIES
നിജ്ജര് കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല് ലോ ബോര്ഡ്...
24 Nov 2024 2:03 PM GMTകയര് കഴുത്തില് കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില് മരിച്ച നിലയില്
24 Nov 2024 1:32 PM GMT