Emedia

പുല്‍വാമ ആക്രമണം; പൂര്‍ണ ഉത്തരവാദിത്തം ഓഫിസര്‍മാര്‍ക്കെന്ന് ചൂണ്ടിക്കാട്ടി മുന്‍ സൈനികന്റെ കുറിപ്പ്

സിആര്‍പിഎഫ് മുന്‍ ജവാന്‍ ദാസ് കീഴത്തൂരാണ് സൈനിക ഓഫിസര്‍മാരുടെ കൃത്യവിലോപത്തിനെതിരേ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചത്.

പുല്‍വാമ ആക്രമണം;  പൂര്‍ണ ഉത്തരവാദിത്തം ഓഫിസര്‍മാര്‍ക്കെന്ന്  ചൂണ്ടിക്കാട്ടി മുന്‍ സൈനികന്റെ കുറിപ്പ്
X

പുല്‍വാമയില്‍ 44 സൈനികരുടെ ജീവഹാനിക്ക് കാരണമായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സൈനിക ഓഫിസര്‍മാര്‍ക്കെന്ന് ചൂണ്ടിക്കാട്ടി മുന്‍ സൈനികന്റെ ഫേസ്ബുക്ക് കുറിപ്പ്. സിആര്‍പിഎഫ് മുന്‍ ജവാന്‍ ദാസ് കീഴത്തൂരാണ് സൈനിക ഓഫിസര്‍മാരുടെ കൃത്യവിലോപത്തിനെതിരേ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചത്.

ഒരു ബസ്സില്‍ കേവലം 20 പേര്‍ക്ക് മാത്രം കയറാന്‍ അനുമതി ഉള്ളൂവെന്നിരിക്കെ ഇത്രയധികം സൈനികര്‍ ഒരു ബസ്സില്‍ എങ്ങിനെ യാത്ര ചെയ്തുവെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സൈനിക ഓഫിസര്‍മാര്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നത് ഇതിനാലാണെന്നും അദ്ദേഹം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. സിആര്‍പിഎഫിന്റെ വാഹനവ്യൂഹം കടന്നുപോവുമ്പോള്‍ ഒരു വണ്ടിയില്‍നിന്നും അടുത്ത വണ്ടി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും ഇക്കാര്യങ്ങളൊക്കം പരിശോധിക്കേണ്ടവര്‍ ഇക്കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുന്‍ സൈനികന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഞാനും ഒരു CRPF ജവാന്‍ ആയിരുന്നു .ഈ പുല്‍വാമയില്‍ 2003 to 2006വരെ ജോലി നോക്കിയതാ.ഈ ദുരന്തത്തില്‍ ഇത്രയും ആളുകള്‍ എങ്ങനെ ആണ് മരിച്ചത് ഒരു ബസ്സില്‍ എങ്ങനെ ഇത്രയും ജവാന്മാര്‍ കേറി standing order ഉണ്ട് 20പേരില്‍ താഴെ കേറ്റാന്‍ പാടുള്ളു പിന്നെ എങ്ങനെ ഇത്രയും ആളുകള്‍ കേറി ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഓഫീസര്‍മാര്‍ക്ക് ആണ്

അവന്തിപുരയില്‍ ROP (റോഡ് ഓപ്പണിങ് പാര്‍ട്ടി )ഉള്ളത് ആണ് ഈ നടക്കുന്ന ദിവസം ആരും ഡ്യൂട്ടിയില്‍ ഇല്ലായിരുന്നോ എന്ത് കൊണ്ട്? CRPF convoy പോകുമ്പോള്‍ ഒരു വണ്ടിയില്‍ നിന്നും അടുത്ത വണ്ടി പോകേണ്ട ദുരം പാലിച്ചോ ???. convoy വണ്ടിയുടെ ഇടയില്‍ എങ്ങനെ വേറെ വണ്ടി വന്നു കേറി ഇതൊക്കെ നോക്കണം. നോകേണ്ടവര്‍ ശരിക്കും നോക്കിയിരുന്നു എങ്കില്‍ ഇത്രയും പ്രോബ്ലം ഉണ്ടകില്ല ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഓഫീസര്‍മാര്‍ക്ക് ആണ്.



Next Story

RELATED STORIES

Share it