Emedia

സെന്‍കുമാറിന്റെ കണ്ടെത്തല്‍ വ്യാജം; പരിഹസിച്ച് പീറ്റര്‍ ആരോഗ്യരാജ്

സെന്‍കുമാറിന്റെ കണ്ടെത്തല്‍ വ്യാജം; പരിഹസിച്ച് പീറ്റര്‍ ആരോഗ്യരാജ്
X

കോഴിക്കോട്: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നേടിയതിനെ വിമര്‍ശിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനൊപ്പം വ്യാജമായ കണ്ടെത്തലുകളും നടത്തിയതായി വിവരങ്ങള്‍ പുറത്തുവരുന്നു. സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തിലെ വ്യാജ കണ്ടെത്തലുകള്‍ പീറ്റര്‍ ആരോഗ്യരാജാണ് ഫേസ്ബുക്കിലൂടെ പുറത്തുകൊണ്ടുവന്നത്.സെന്‍കുമാര്‍ ഏലിയാസ് കേശവന്‍ മാമന്‍ ഐപിഎസ് എന്ന പേരില്‍ ബഷീര്‍ വള്ളിക്കുന്ന് ഇത് പ്രചരിക്കുന്നുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളല്ല, വാട്‌സ്ആപ്പില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ വെച്ചാണ് ഇയാള്‍ നിഗമനങ്ങളില്‍ എത്തുന്നതെന്ന് രണ്ട് കൊല്ലം മുമ്പ് ഞാനെഴുതിയപ്പോള്‍ ആരും മൈന്‍ഡ് ചെയ്തില്ല. ഇപ്പോള്‍ വളരെ ക്ലിയറായി അക്കാര്യം വ്യക്തമായി. കേരളത്തിന്റെ ഔദ്യോഗിക സ 7 മാമന്‍ ഇച്ചങ്ങായി തന്നെയെന്നാണ് ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നത്.

Peter Arokyaraj എഴുതുന്നു:

സെന്‍കുമാര്‍ ഈ പത്രസമ്മേളനത്തിന്റെ അവസാനം പറയുന്നുണ്ട്. 'ഇന്ത്യയില്‍ നമ്പി നാരായണനേക്കാള്‍ വലിയ ആയിരക്കണക്കിന് ശാസ്ത്രജ്ഞരുണ്ട്. അവര്‍ക്കൊക്കെയല്ലേ പത്മഭൂഷണ്‍ കൊടുക്കേണ്ടത്. ഉദാ ഹൈദരാബാദില്‍ ഒരു പതിനാലു വയസുള്ള പയ്യന്‍, തന്റെ പോക്കറ്റ് മണി സേവ് ചെയ്തു ഒരു കംപ്യൂട്ടര്‍ വാങ്ങി. ആദ്യം അവന്‍ ഹാക്ക് ചെയ്തു. ഇന്ത്യക്കാര്‍ അവനെ ശിക്ഷിച്ചു. രണ്ടാമത് അവന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. അവര്‍ പക്ഷേ അവനെ ശിക്ഷിച്ചില്ല. അവര്‍ ഇന്ത്യയില്‍ വന്നു അവനെ അമേരിക്കയില്‍ കൊണ്ടുപോയി ട്രെയിനിങ് കൊടുത്തു. ഇപ്പോള്‍ എത്തിക്കല്‍ ഹാക്കിങ്ങില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരു ജോലിയിലാണ് അവന്‍. ഇരുപതു വയസു പോലും ആയിട്ടില്ല'. ഇത്രയും പറഞ്ഞിട്ടാണ് അദ്ദേഹം ഞെട്ടിപ്പിക്കുന്ന ആ കാര്യം പറഞ്ഞത് 'നമ്മുടെ വാട്‌സാപ് ഗ്രൂപ്പിലൊക്കെ ഇത് നന്നായിട്ടു വന്നിരുന്നു '. എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യാന്‍ നിന്ന രോമം ബോധംകെട്ടു വീണു. ഒന്ന് ഗൂഗിള്‍ മുത്തശ്ശിയോട് ചോദിച്ചപ്പോള്‍ കഥ വ്യാജമാണെന്ന് മനസ്സിലായി. എന്തിന്, അമേരിക്കന്‍ പ്രെസിഡന്റിനു ഒരു വെബ്‌സൈറ്റില്ല. ആകെ വൈറ്റ്ഹൗസിനു ഒരു വെബ്‌സൈറ്റുണ്ട്. k7 മാമന്റെ കഥകള്‍ വായിച്ചു അത് സത്യമാണെന്നു കരുതിയതും പോരാഞ്ഞ്, പത്മഭൂഷണും കൊടുക്കണമെന്ന് പറഞ്ഞ ഈ ബുദ്ധിമാന്‍ കേരളത്തിന്റെ DGP ആയിരുന്നത്രേ!.ഇയാളെ പിണറായി പുറത്താക്കിയില്ലായിരുന്നെങ്കില്‍, കേരളത്തിലെ ഫ്രൂട്ടിയെല്ലാം പിടിച്ചെടുത്തു നശിപ്പിച്ചു, കേരളത്തെ എയ്ഡ്‌സില്‍ നിന്ന് രക്ഷിക്കച്ചേനെ.




Next Story

RELATED STORIES

Share it