- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടുംബാധിപത്യത്തിന്റെ തുടര്‍ച്ചയായ പ്രിയങ്കയുടെ വരവിനെ എന്ത് കൊണ്ട് പിന്തുണക്കുന്നു?
ഇന്ത്യന്‍ ജനതയുടെ ഏതാണ്ട് നാലിലൊന്നോളം വരുന്ന മുസ്ലീം ജനതയെ, ഏതാണ്ട് 30 കോടിയിലധികം മനുഷ്യരെ, നിഷ്കാസനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയം കോണ്‍ഗ്രസിന് പറ്റില്ല, അവര്‍ക്ക് ഏതെല്ലാം പരിമിതികളിലൂടെയാണെങ്കിലും ഇന്ത്യയെന്നത് ഈ വൈവിധ്യങ്ങളുടെ സംഗമഭൂമിയാണെന്ന് അവര്‍ക്ക് അംഗീകരിക്കേണ്ടി വരും എന്നത് കൂടിയാണ്.
ശ്രീജിത്ത് ദിവാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. സുഹൃത്തുക്കളില്‍ പലരും എന്തുകൊണ്ട് കുടുംബാധിപത്യത്തിന്റെ തുടര്‍ച്ചയായ പ്രിയങ്കയെ പിന്തുണയ്ക്കുന്നുവെന്ന് ചോദിച്ചിരുന്നു. നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് സുഹൃത്ത് ആശ ഒരു കമന്റ് ഇടുകയും ചെയ്തിരുന്നു. ആശയുടെ കമന്റിനോടുള്ള പ്രതികരണം ഒന്നു കൂടി വിപുലമാക്കണമെന്ന് തോന്നി.
രാഷ്ട്രീയപരമായി ഞാന്‍ കോണ്‍ഗ്രസിനെതിരാണ്. ഉത്തരേന്ത്യന്‍ ജീവിതത്തിന് ശേഷം മാത്രം ഇന്ത്യയില ജാതിരാഷ്ട്രീയം അതിന്റെ ആഴത്തില്‍ മനസിലാക്കി തുടങ്ങിയ ലെഫ്റ്റ് ലിബറല്‍ ആണ് ഞാന്‍. അംബേദ്കറെ വായിക്കുന്ന, മാര്‍ക്സിറ്റ് ധാരാ രാഷ്ട്രീയത്തെ ബഹുമാനിക്കുന്ന ഒരാള്‍. ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ സാമ്പത്തിക-സാമൂഹിക-വിദേശ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിച്ചു വരുന്ന നയങ്ങളോട് തീര്‍ത്തും വിയോജിക്കുന്ന ആള്. പല വട്ടം പറയാനും എഴുതാനും ശ്രമിച്ചിട്ടുള്ള കാര്യമാണത്. അതിപ്പോ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടിന്റെ കാലം വരെ ഇന്ത്യന്‍ പിന്നാക്ക സമൂഹങ്ങളുടെ നിലയെന്തായിരുന്നുവെന്നത് മുതല്‍, യു.എ.പി.എ-പശുഹത്യ-കശ്മീര്‍-മുസ്ലീം വിരുദ്ധത-കൊടും അഴിമതി-മാവോ വേട്ടയുടെ പേരിലുള്ള ഖനനക്കൊള്ള എന്നിങ്ങനെ കോണ്‍ഗ്രസ് അധികാരകാലങ്ങളില് ചെയ്തുകൂട്ടിയ ക്രൂരതകള്‍ വരെ എന്തൊക്കെയുണ്ട് അതിന്റെ അടിസ്ഥാനമായി. അടിയന്തിരാവസ്ഥയൊക്കെ അതിന്റെ ഒരു ഭാഗം മാത്രം.
എന്നിട്ടും പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തില്‍ വരുന്നതില്‍ സന്തോഷിക്കുന്നു. കാരണം ഏതാണ്ട് മൃതപ്രായമായ കോണ്‍ഗ്രസിനെ ഉത്തേജിപ്പിക്കാന്‍ പോന്ന ഒരു സാന്നിധ്യമാകും അത്. അഥവാ ആര്.എസ്.എസ് ക്രൗര്യം അതിന്റെ പീക്ക് പോയന്റില്‍ നില്ക്കുമ്പോള് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് വേണമെന്ന് ഞാന്‍ കരുതുന്നു. കശ്മീരിലെ അനന്ത്നാഗ് പോലുള്ള പ്രദേശങ്ങള്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്തിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ മുതല്‍ മണിപ്പൂര്‍ വരെയും ഉള്ള ഏതാണ്ടെല്ലാ പഞ്ചായത്തിലും കോണ്‍ഗ്രസ് വിശ്വാസിയായ ഒരാളുണ്ടാകുമെന്ന തരത്തിലുള്ള അതിന്റെ വലിപ്പം മാത്രമല്ല, അവ്യവസ്ഥമായ ഒരു ആള്‍ക്കൂട്ടമാണ് ആ പാര്‍ട്ടി എന്നുള്ളത് കൊണ്ട് ജനജാഗ്രതയുടെ പുതിയ കാലത്ത് അതിനെ പ്രതിരോധിക്കാന്‍ കുറിച്ചു കൂടി എളുപ്പമാണ് എന്നുള്ള ബോധ്യം കൊണ്ടുകൂടിയാണ് അത്. അഥവാ ഇന്ത്യന്‍ ജനതയുടെ ഏതാണ്ട് നാലിലൊന്നോളം വരുന്ന മുസ്ലീം ജനതയെ, ഏതാണ്ട് 30 കോടിയിലധികം മനുഷ്യരെ, നിഷ്കാസനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയം കോണ്‍ഗ്രസിന് പറ്റില്ല, അവര്‍ക്ക് ഏതെല്ലാം പരിമിതികളിലൂടെയാണെങ്കിലും ഇന്ത്യയെന്നത് ഈ വൈവിധ്യങ്ങളുടെ സംഗമഭൂമിയാണെന്ന് അവര്‍ക്ക് അംഗീകരിക്കേണ്ടി വരും എന്നത് കൂടിയാണ്.
കോണ്‍ഗ്രസ് എന്ന ആള്‍ക്കൂട്ടത്തിന് വ്യക്തമായ സംഘടന സംവിധാനങ്ങളൊന്നുമില്ല. ഉണ്ടെന്ന് അവരെത്ര ഭാവിച്ചാലും. കേരളത്തില്‍ മുല്ലപ്പിള്ളി രാമചന്ദ്രന് കെ.പി.സി.സി പ്രസിഡന്റാണെന്നത് അദ്ദേഹത്തിന്റെ മാത്രം തോന്നലാണ്. കെ.സുധാകരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും അവരുടെ ബന്ധങ്ങളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നത് പോലെ. കോണ്‍ഗ്രസ് സംഘടനപരമായി ഏറ്റവും ശക്തമായ ഇടമാണ് കേരളമെന്നോര്‍ക്കണം. അവരെ നയിക്കാന്‍ സോണിയഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. ബാബ്രിപള്ളി സംഘപരിവാരം തകര്‍ത്തതിന് ശേഷമുള്ള രാഷ്ട്രീയം അടുത്ത് നിന്ന് കണ്ടാല്‍ അറിയാം, സോണിയഗാന്ധിയെന്ന സ്ത്രീയുടെ സാന്നിധ്യം കൊണ്ട് മാത്രം ഈ ആള്‍ക്കൂട്ടം എത്രമാത്രം സംഘടിതമായി എന്നത്. എന്നിട്ടും അവര്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒന്നും എത്തിയില്ല. കരുണാനിധി മുതല്‍ ഇന്ത്യയിലെ മുഴുവന്‍ സമാന്തര പാര്‍ട്ടി നേതൃത്വങ്ങളും ചെയ്തത് പോലെ ഇരുപതുകളിലേയ്ക്ക് എത്തുമ്പോഴും മക്കളെ രംഗത്തെത്തിക്കുന്ന പതിവ് സോണിയ ചെയ്തില്ല. രാഹുലെന്നും പ്രിയങ്കയെന്നും അണികള്‍ ഏതാണ്ട് തൊണ്ണൂറുകളുടെ പകുതി മുതല്‍ ആര്‍ത്ത് വിളിച്ചിട്ടും. രണ്ട് പതിറ്റാണ്ടെടുത്തു, ആ പ്രക്രിയ പൂര്‍ത്തിയാകാന്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ റായ്ബെറേലിയിലും അമേത്തിയിലും പ്രിയങ്ക നടത്തിയ പ്രചരണ പരിപാടികള്‍ അവരുടെ പൊട്ടന്‍ഷ്യല്‍ വെളിവാക്കുന്നത് തന്നെയായിരുന്നു. ഇന്ത്യന്‍ പുരുഷ സൗന്ദര്യ സങ്കല്പവും കുടംബ പാരമ്പര്യവുമല്ലാതെയെന്താണ് ആ സ്ത്രീക്കുള്ളത് എന്ന ചോദ്യം പാട്രിയാര്ഖിയുടെ മറ്റൊരു വകഭേദം മാത്രമാണ്. ഒരു ആണ് പരമ്പരയും രാഷ്ട്രീയത്തിലെത്തുമ്പോള്‍ കേള്‍ക്കേണ്ടി വരില്ല, സെക്ഷ്വാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍.
ജനാധിപത്യത്തില്‍ നമ്മളിതാണോ പ്രതീക്ഷിക്കുന്നത്. ഒട്ടുമേ അല്ല. ഇന്ത്യയില്‍ ജനാധിപത്യഭരണമാണ് നടക്കുന്നത് എന്നത് നമ്മുടെ ഒരു സങ്കല്‍പ്പം മാത്രമാണ്. കഴിഞ്ഞ നാലരവര്‍ഷമായി ഒട്ടുമേ അല്ല. ഇതില്‍ നിന്നുള്ള മോചനം ഞാന്‍ ആഗ്രഹിക്കുന്നു. മറ്റ് പല സുഹൃത്തുക്കളും കരുതുന്നത് പോലെ ബിജെപി വിരുദ്ധ-കോണ്‍ഗ്രസ് വിരുദ്ധ ഒരു സര്‍ക്കാരാണ് ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്നും കരുതുന്നുണ്ട്. എന്നാലതിനുള്ള സാധ്യതകളൊക്കെ നിലവിലുള്ള സാഹചര്യത്തില്‍ കുറച്ച് കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. അതുമാത്രമല്ല, മറ്റൊരു താത്കാലിക സഖ്യത്തിന്റെ ദുര്‍ബല ഭരണം ബി.ജെ.പി എങ്ങനെ ഉപയോഗിക്കുമെന്നതും പ്രശ്നമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ശക്തിപ്പെടണം എന്ന് ഞാന്‍ കരുതുന്നു. ശകതമായ പ്രതിപക്ഷത്തിന്റെ അഭാവമാണ് കഴിഞ്ഞ നാലരവര്‍ഷത്തില്‍ ഏതാണ്ട് നാലുവര്‍ഷത്തോളം നമ്മളിത്രമാത്രം നരകത്തിലൂടെ കടന്നുപോകാനുള്ള കാരണം തന്നെ.
എനിക്ക് അതിഭീകരഭയമുണ്ട്, കിലുകിലാ വിറയ്ക്കുന്നത്ര ഭയം. വടക്കേ ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട്. ഇപ്പോഴും ഉറ്റയവരും ഉടയവരുമുണ്ടവിടെ-മുസ്ലീങ്ങളും ദളിതരും തെന്നിന്ത്യക്കാരും. എനിക്കീ ഭരണം അവസാനിക്കണം. എല്ലാ പ്രദേശിക കക്ഷികളിലും വിശ്വാസുമുണ്ട്. പക്ഷേ കുടുംബവാഴ്ചയും സ്വജനതാത്പര്യവും അഴിമതിയും ഇല്ലാത്ത ഒരു പ്രദേശിക കക്ഷിയേയും കണ്ടിട്ടില്ല. പക്ഷേ ഈ പറഞ്ഞ ദോഷങ്ങളൊന്നും ഫാഷിസത്തോളം വലിയ വിപത്തായി തോന്നിയിട്ടുമില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി വാലിയിലെ മനുഷ്യരെ ചതിച്ച മെഹ്ബൂബ മുഫ്തി മുതല്‍ ഭരണം ലഭിച്ച് മാസങ്ങളായിട്ടും മന്ത്രിമാരെ പോലും നിയമിക്കാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടാനുകോടികള്‍ ചെലവാക്കി യാഗങ്ങള്‍ സംഘടിപ്പിക്കുന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന് കാവലിരിക്കുന്ന ഒവൈസി വരെയും മായാവതി മുതല്‍ ലാലുപ്രസാദ് വരെയും ഉള്ള നേതാക്കളെയും ഞാന്‍ കാണുന്നത് ബഹുമാനത്തോടെ തന്നെയാണ്. മോഡി പ്രധാനമന്ത്രിയായിരിക്കുന്ന, യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിക്കുന്ന, സന്യാസിമാര്‍ക്ക് പെന്ഷന് നല്കുന്ന, കാബിനറ്റ് മന്ത്രി പദവി നല്കുന്ന, രാജ്യത്ത് ഞാന്‍ രാഹുല്‍ഗാന്ധിയെ ബഫൂണെന്ന് വിളിക്കില്ല.
കുടംബാധിപത്യം ജനാധിപത്യത്തിന് കളങ്കമല്ലേ? ആണ്. തീര്‍ച്ചയായും ആണ്. പക്ഷേ, ഡി.എം.കെ മുതല്‍ ആര്.ജെ.ഡി വരെ, മായാവതി മുതല്‍ മമതബാനര്‍ജി വരെ, മെബ്ബൂബ മുതല്‍ ഒവൈസി വരെ - ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം പറയുന്ന എല്ലാവരും- ഈ കുടുംബാധിപത്യത്തിന്റെ വക്താക്കളാണ്. അഴിമതിക്കാരല്ലേ? അതേ മിക്കവര്‍ക്കെതിരെയും ആരോപണം ഉണ്ടായിട്ടുണ്ട്. സ്വന്തം ഇടങ്ങളില്‍ ക്രൂരമായ ഏകാധിപത്യത്തിന് ശ്രമിച്ചിട്ടില്ലേ? ഉണ്ട്, തീര്‍ച്ചയായും ഉണ്ട്. ജെ.എന്‍.യുവിലെ ചന്ദ്രശേഖറിനെ കൊന്നത് ആര്.ജെ.ഡിക്കാരാണ്. ബീഹാറിലെ കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കിയിട്ടുണ്ട്. ദളിതര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കുമെതിരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട് ഡി.എം.കെ. ഗുണ്ടാസംഘങ്ങളെ പോറ്റിവളര്‍ത്തുന്നുണ്ട് മമത. ആരും മോശമല്ല. പക്ഷേ, ബി.ജെ.പിയെ ഭരണത്തില്‍ നിന്നിറക്കിവിടാനുള്ള ശ്രമങ്ങളില്‍ ഇവരുടെ എല്ലാം പങ്കാളിത്തം എന്നെ ആവേശപ്പെടുത്തുന്നുണ്ട്. തേജസ്വി യാദവും സ്റ്റാലിനുമെല്ലാം എനിക്ക് പ്രധാനമാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് എനിക്കൊറ്റ വാക്കിലൊരു ഉത്തരമുണ്ട്. അത് ഇന്ത്യന്‍ ജനസംഖ്യയുടെ നാലിലൊന്നോളം വരുന്ന മുസ്ലീങ്ങളുടെ ജീവിതമാണ്. 30 കോടിയിലധികം വരുന്ന മനുഷ്യരുടെ ജീവിതം. അവരുടെ സുരക്ഷിതത്വം. കോണ്‍ഗ്രസ് അവരെ വേട്ടയാടിയിട്ടില്ലേ? അനശ്ചിതകാലം തീവ്രവാദികളാക്കി അകത്തിട്ടില്ലേ? ഉണ്ട്. പക്ഷേ നാസികാലത്തെ ജൂതരെ പോലെ, അവര്‍ തേടിവരുന്ന ദിവസം കാത്ത് ആയുസെണ്ണി ഭയപ്പെട്ട് കഴിയേണ്ട കാലമാണ്, ഒരിക്കല്‍ കൂടി ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഈ കോടാനുകോടി മനുഷ്യര്‍ നേരിടേണ്ടിവരിക എന്നുള്ളതാണ് നിലവിലുള്ള കാലം നല്കുന്ന സൂചന. അതിനെ ചെറുക്കാനായി ഞാന്‍ ആരേയും ചേര്‍ത്തുപിടിക്കും. ആരുടെ വരവിലും ആഹ്ലാദിക്കും.
ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയാകുന്ന ഒരു കാലം വരുമെന്നാഗ്രഹിച്ചിരുന്നു. ആ കാലം വരുമെന്ന് ഇപ്പോഴും കരുതുന്നു. പക്ഷേ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇവിടെ ചുരുങ്ങിയ പക്ഷം ഭരണഘടനയെങ്കിലും അവശേഷിക്കണം. അതിന് ബി.ജെ.പി തോല്‍ക്കണം.
RELATED STORIES
എസ്ഡിപിഐ പ്രവർത്തകനെ മുസ്ലിം ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു
27 Dec 2024 1:21 AM GMTടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ...
26 Dec 2024 6:08 PM GMTലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMT