- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനില്‍പ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല. മുലപ്പാല്‍ കിട്ടാത്തത് കൊണ്ട് മാത്രം ലോകത്താകമാനം ഓരോ വര്‍ഷവും എട്ട് ലക്ഷത്തിലധികം കുട്ടികള്‍ മരിക്കുന്നു.
ഗര്‍ഭകാലം ഏതൊരു സ്ത്രീക്കും ഒരുപാട് മാനസിക സംഘര്‍ഷങ്ങളുടെ ദിനങ്ങള്‍ കൂടിയാണ്. ശാരീരികമായും വൈകാരികമായും ഏറെ പിടിച്ചുലയ്ക്കുന്ന ദിവസങ്ങള്‍. അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്‌സ്, വിഷാദം, പിരിമുറുക്കം, ഹോര്‍മോണ്‍ വൃതിയാനങ്ങള്‍, പരിപാലിച്ചു കാത്തുസൂക്ഷിച്ചിരുന്ന ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍, അങ്ങനെ എന്തെല്ലാം! അതിനെല്ലാം പ്രകൃതി തന്നെ ഒരുക്കിവെച്ചിരിക്കുന്ന ഒരു മറുമരുന്നാണ് മുലയൂട്ടല്‍. ഒരമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്ന്. ഒരു ഗര്‍ഭിണി അതുവരെയനുഭവിച്ചിരുന്ന മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകാനും മുലയൂട്ടലിന് കഴിയും.
ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനില്‍പ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല. മുലപ്പാല്‍ കിട്ടാത്തത് കൊണ്ട് മാത്രം ലോകത്താകമാനം ഓരോ വര്‍ഷവും എട്ട് ലക്ഷത്തിലധികം കുട്ടികള്‍ മരിക്കുന്നു. ആവശ്യത്തിന് മുലപ്പാല്‍ കിട്ടാത്തത് കാരണം ഒരുപാട് കുഞ്ഞുങ്ങള്‍ ജീവിതകാലം മുഴുവന്‍ ആരോഗ്യപ്രശ്‌നനങ്ങള്‍ പേറുകയും ചെയ്യുന്നുണ്ട്. ഈ വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെത്തിക്കാനാണ് എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യത്തെ ഏഴ് ദിവസങ്ങള്‍ ലോകാരോഗ്യ സംഘടനാ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ ഗുണങ്ങളെ കുറിച്ച് ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കണം. അതിന് അവര്‍ക്കാവശ്യമായ സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യണം. ഇതാണ് 2022 ലെ മുലയൂട്ടല്‍ വാരാചരണത്തിന്റെ സന്ദേശം.
മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മുലപ്പാല്‍
മുലപ്പാലിനായി കുഞ്ഞ് മുലകളില്‍ ചുണ്ടുകള്‍ അമര്‍ത്തുമ്പോള്‍ രണ്ട് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അമ്മയുടെ തലച്ചോര്‍ ശരീരത്തിന് നിര്‍ദേശം നല്‍കുന്നു. ആ ഹോര്‍മോണുകളാണ് പ്രോലാക്ടിനും ഓക്‌സിടോസിനും. പ്രോലാക്ടിന്‍ എന്ന ഹോര്‍മോണാണ് പാല്‍ ഉല്‍പാദിപ്പിക്കാനുള്ള ഉത്തേജനം നല്‍കുന്നത്. അമ്മയുടെ നെഞ്ചിലെ പേശികളെ സാന്ദ്രമാക്കി, കുഞ്ഞിന്റെ ചുണ്ടുകളിലേക്ക് മുലപ്പാല്‍ എത്തിക്കുന്നത് ഓക്‌സിടോസിന്‍ ആണ്.മുലപ്പാല്‍ ഉല്‍പാദിപ്പിക്കുന്നതിനൊപ്പം, വേദന, ടെന്‍ഷന്‍, സ്‌ട്രെസ്, ആശങ്കകള്‍ എന്നിവ കുറയ്ക്കാനും ഈ രണ്ട് ഹോര്‍മോണുകള്‍ക്കും കഴിയും. പ്രസവശേഷം കുഞ്ഞിനെ കാണുമ്പോഴും മുലകൊടുക്കുമ്പോഴും എല്ലാ വേദനയും മറന്ന് അമ്മമാരില്‍ സന്തോഷമുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത് ഈ ഹോര്‍മോണുകള്‍ കാരണമാണ്. പിന്നീടങ്ങോട്ട് കുഞ്ഞിന്റെ ശബ്ദമോ കരച്ചിലോ കേള്‍ക്കുമ്പോള്‍ തന്നെ ഈ ഹോര്‍മോണുകള്‍ അവരുടെ ജോലി തുടങ്ങുകയും അമ്മയെ എല്ലാ വിഷാദങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. സാധാരണ വിഷാദം പോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് രാത്രിയില്‍ ആണല്ലോ. പ്രസവശേഷം രാത്രി കാലങ്ങളില്‍ ഈ ഹോര്‍മോണുകളുടെ ഉല്‍പാദനം കൂടുതലാണ്. അതുകൊണ്ട് മുലപ്പാലിന്റെ അളവും കൂടും. മുലയൂട്ടാന്‍ കഴിയാത്ത അമ്മമാര്‍ക്ക് ഇത്തരം അനുഗ്രഹങ്ങള്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്.വേറെയുമുണ്ട് മുലയൂട്ടലിന് ഗുണങ്ങള്‍. പ്രസവശേഷം ഗര്‍ഭാശയം ചുരുങ്ങുന്നതിനും രക്തംപോക്ക് പെട്ടെന്ന് നില്‍ക്കാനും മുലയൂട്ടല്‍ സഹായിക്കും. അണ്ഡോല്പാദനം വേഗത്തിലാക്കുകയും അടുത്ത ആര്‍ത്തവം പരമാവധി നേരത്തേയാക്കുകയും ചെയ്യും. സ്തനങ്ങളിലും അണ്ഡാശയത്തിലും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയും.
മുലപ്പാല്‍ എന്ന ജീവാമൃതം
പ്രസവം കഴിഞ്ഞയുടനെ ഉണ്ടാകുന്ന മുലപ്പാല്‍ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. കഷ്ടിച്ച് ഒരു ഔണ്‍സില്‍ താഴെ മാത്രമേ കൊളസ്ട്രം അമ്മയുടെ ശരീരത്തില്‍ ഒരു സമയം ഉണ്ടാവൂ. പക്ഷെ കുഞ്ഞിന്റെ വയര്‍ നിറയ്ക്കാന്‍ അത് ധാരാളമാണ്. കുഞ്ഞിന് ആവശ്യമായ പ്രോട്ടീന് പുറമെ രോഗങ്ങളെ ചെറുക്കാന്‍ ആവശ്യമായ ഇമ്മ്യൂണോഗ്ലോബുലിന്‍സം കൊളസ്ട്രത്തില്‍ സമൃദ്ധമാണ്. ഈ പാല്‍ പ്രസവം കഴിഞ്ഞ് ആദ്യത്തെ 2 മുതല്‍ 5 ദിവസം വരെയാണ് ഉണ്ടാകാറ്.രണ്ട് ഭാഗങ്ങളായാണ് മുലപ്പാല്‍ വരുന്നത്. ആദ്യം വരുന്ന പാലില്‍ വെള്ളം കൂടുതലായിരിക്കും. പിന്നീട് വരുന്ന പാലിലാണ് പോഷകങ്ങള്‍ കൂടുതല്‍. അതുകൊണ്ട് കൂടുതല്‍ നേരം പാല്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. കുറച്ച് പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയാല്‍ ചെവിയില്‍ മൃദുവായി പിടിച്ചോ കാല്‍പാദത്തിനടിയില്‍ ഉരസിയോ കുഞ്ഞിനെ ഉണര്‍ത്താം. അമ്മമാര്‍ ബദാമും നട്‌സും പച്ചക്കറികളും, പഴങ്ങളും ധാരാളം കഴിക്കുന്നത് മുലപ്പാല്‍ ഉല്‍്പാദനം കൂട്ടാന്‍ സഹായിക്കും.വയറു നിറയെ പാല്‍ കുടിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഛര്‍ദിക്കുന്നത് സ്വാഭാവികമാണ്. ആദ്യത്തെ ആറ് മാസം വരെ കുഞ്ഞുങ്ങളിലെ 'തേട്ടല്‍' സാധാരണമാണ്. പാല്‍ കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ വയറിലെ ഗ്യാസ് പുറത്തേക്ക് കളയാന്‍ പിറകില്‍ പതിയ തട്ടിക്കൊടുക്കാം.
മുലയൂട്ടല്‍ എത്ര നാള്‍?
ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം കുടിച്ച് വളരുന്ന കുഞ്ഞുങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും, അണുബാധയും കുറവായിരിക്കും. വളരുമ്പോള്‍ പ്രമേഹവും ഉദരസംബന്ധമായ രോഗങ്ങളും കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ സമയം വേറെ ആഹാരങ്ങള്‍ നല്‍കിയാല്‍ അത് ദഹിപ്പിക്കാനാകാതെ കുഞ്ഞ് വിഷമിക്കും. വയറിന് അസ്വസ്ഥതയുണ്ടാവുകയും ചെയ്യും. പശുവിന്‍ പാലും ആട്ടിന്‍പാലും കുഞ്ഞിന് നല്ലതല്ല. പശുവിന്‍ പാല്‍ പശുക്കിടാവിനുള്ളതാണ്. പശുക്കള്‍ക്ക് ജീവിക്കാന്‍ ആവശ്യം മസിലുകള്‍ ആയതുകൊണ്ട് പശുവിന്‍പാലില്‍ പ്രോട്ടീന്‍ കൂടുതലാണ്. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ആവശ്യമാണ്. അതിനുള്ള പോഷകങ്ങള്‍ അമ്മയുടെ മുലപ്പാലില്‍ മാത്രമേയുള്ളു.
ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പാലാണ് അവരുടെ അമ്മമാര്‍ ഉല്‍പാദിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുടെ പാല്‍, മാസം തികഞ്ഞ് പ്രസവിക്കുന്ന അമ്മമാരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ പാല്‍ നിങ്ങള്‍ക്ക് മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയൂ.എപ്പോഴും കുഞ്ഞിന് നേരിട്ട് പാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കാം. ഫ്രിഡ്ജില്‍ 24 മണിക്കൂര്‍ വരെയും പുറത്ത് നാലു മണിക്കൂര്‍ വരെയും മുലപ്പാല്‍ കേടാകാതെ ഇരിക്കും. ആറ് മാസം മുതല്‍ രണ്ട് വയസ്സുവരെയുള്ള സമയത്ത് മറ്റ് ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും കൊടുക്കണം.
മുലയൂട്ടുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍
ചില അമ്മമാര്‍ക്ക് മുലകളില്‍ കടുത്ത വേദന ഉണ്ടാകാറുണ്ട്. അതിനു കാരണം കുഞ്ഞിന് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പാല്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നത് കൊണ്ടാണ്. അധികമായി ഉണ്ടാകുന്ന പാല്‍ കെട്ടിക്കിടക്കും. ഒരു കാരണവശാലും ഈ സമയത്ത് മുലയൂട്ടല്‍ നിര്‍ത്തരുത്. മുല കുടിച്ചു തുടങ്ങുന്ന സമയത്ത് ഏറെ ശക്തിയോടെയാണ് കുഞ്ഞ് പാല്‍ വലിച്ചെടുക്കുന്നത്. ഇത് മാറിടത്തിലെ വേദന കുറയാന്‍ സഹായിക്കും. രണ്ട് മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് പാല്‍ കൊടുക്കാം. മാറിടം മസാജ് ചെയ്യുന്നതും ചൂടുപിടിക്കുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. വേദന കൂടി പനിയോ നീര്‍ക്കെട്ടോ ഉണ്ടായാല്‍ ഡോക്ടറെ കാണണം.മുലയൂട്ടുമ്പോള്‍ ചിലരുടെ മുലക്കണ്ണില്‍ മുറിവുകള്‍ ഉണ്ടാകാറുണ്ട്. ഇത് മുലയൂട്ടുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. മുലക്കണ്ണ് പൂര്‍ണമായും കുഞ്ഞിന്റെ വായക്കുള്ളില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ മുറിവുണ്ടാകും. ഈ മുറിവ് കുഞ്ഞിന്റെ വായക്കുള്ളില്‍ ഫങ്കസ് ബാധയുണ്ടാക്കാനും സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ ഡോക്ടറെ കാണിക്കണം. മുലക്കണ്ണിലെ മുറിവ് മാറ്റാന്‍ ഓയിന്‍മെന്റുകള്‍ ഉപയോഗിക്കാം.
മുലയൂട്ടാന്‍ നേരത്തെ തയാറെടുക്കാം
ആദ്യമായി പ്രസവിക്കാന്‍ ഒരുങ്ങുന്ന അമ്മമാര്‍ക്ക് മാനസികമായ പിന്തുണ അത്യാവശ്യമാണ്. മുലയൂട്ടുന്നതിന്റെ ശരിയായ രീതിയും അതിന്റെ ഗുണങ്ങളും അവര്‍ക്ക് പറഞ്ഞുകൊടുക്കണം. പ്രസവിച്ചയുടനെ മുലയൂട്ടല്‍ തുടങ്ങാനും തയാറെടുപ്പുകള്‍ ആവശ്യമാണ്. അതിന് പരിശീലനം കിട്ടിയിട്ടുള്ള നേഴ്‌സുമാരുടെ സഹായം തേടാം. വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാലും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണ മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണം.
തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാര്‍ ഇ കെ, പീഡിയാട്രിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച് ഒഡി ആസ്റ്റര്‍ മിംസ് ,കോഴിക്കോട്
RELATED STORIES
ഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള് മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്മിക്കാന് സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില് ഡ്രോണ് ആക്രമണം; ഇംഫാലില് രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില് ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന് ഗൂഡാലോചന: ഇന്ത്യന് പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMT