Latest News

എംഎസ് ധോണിയുടെ സഹകരണത്തോടെ ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം

എംഎസ് ധോണി ക്രിക്കറ്റ് അക്കാഥമിയും ക്രിക്കറ്റ് സ്‌പെറോ അക്കാഥമിയും സഹകരിച്ച് ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നു.

എംഎസ് ധോണിയുടെ സഹകരണത്തോടെ ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം
X

ദുബയ്: എംഎസ് ധോണി ക്രിക്കറ്റ് അക്കാഥമിയും ക്രിക്കറ്റ് സ്‌പെറോ അക്കാഥമിയും സഹകരിച്ച് ദുബയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നു. 5 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നതെന്ന് ദുബയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2015 മുതല്‍ മുതിര്‍ന്ന ക്രിക്കറ്റ് കളിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌പെറോ അക്കാഥമിയിലൂടെ പരിശീലനം ലഭിച്ച ഒരു കളിക്കാരന് ഇന്ത്യന്‍ അണ്ടര്‍-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചടങ്ങില്‍ അര്‍ജാന്‍ സിംങ്, മിഹിര്‍ ദിവാകര്‍, മുഹമ്മദ് ഇസ്മയില്‍, സത്രജിത്ത് ലാഹരി, നിഥിന്‍ മേനോന്‍, ഫിദാ അസ്ഗര്‍, സന്ദീപ് റെയ്‌ന, അഭിഷേക് ചൗധരി എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it