Latest News

ഐഐഎം പ്രവേശന പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് മികച്ച വിജയം

മലയാളി വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഐഐഎം നടത്തിയ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കേറ്റ്)പ്രവേശന പരീക്ഷയില്‍ മികച്ച വിജയം.

ഐഐഎം പ്രവേശന പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് മികച്ച വിജയം
X

കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഐഐഎം നടത്തിയ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കേറ്റ്)പ്രവേശന പരീക്ഷയില്‍ മികച്ച വിജയം. കുറ്റിയാടി സ്വദേശ കെഎസ് ബഷീര്‍- സുമയ്യ ദമ്പതികളുടെ ആറാമത്തെ മകള്‍ സരോഷ് ഹന്നക്കാണ് 96 ശതമാനം മാര്‍ക്കോടെ പ്രവേശനം പരീക്ഷ വിജയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന ദേശീയ വിദ്യാഭ്യാസ സ്ഥാപനമാണ് ഐഐഎം. ന്യൂഡല്‍ഹിയിലെ ജാമിയ ഹംദര്‍ദില്‍ നിന്നും ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ മികച്ച റാങ്കോടെ ബിരുദം നേടിയാണ് മാനേജ്‌മെന്റ് കോഴ്‌സിന് പ്രവേശനം നേടിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പ്രവേശന പരീക്ഷ എഴുതിയിരുന്നത്.

Next Story

RELATED STORIES

Share it