Latest News

ജയിലുകളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സൗകര്യം; മെഡിക്കല്‍ കോളജുകളില്‍ തടവുകാര്‍ക്ക് പ്രത്യേക സംവിധാനവുമൊരുക്കും

ജയിലുകളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സൗകര്യം; മെഡിക്കല്‍ കോളജുകളില്‍ തടവുകാര്‍ക്ക് പ്രത്യേക സംവിധാനവുമൊരുക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാസംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനം ജയിലുകളില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാരെ പരോളില്‍ വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പലരും പോകാന്‍ തയ്യാറല്ല. ജയിലുകളില്‍ ഇപ്പോഴും കൊവിഡിന്റെ ഭീഷണി നിലവിലുണ്ട്.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it