Latest News

'ഭരണഘടനയുടെ കാവലാളാവുക': ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍ സംഘടിപ്പിച്ചു

ഭരണഘടനയുടെ കാവലാളാവുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍ സംഘടിപ്പിച്ചു
X

ജുബൈല്‍: രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ കേരള സ്‌റ്റേറ്റ് കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷവും, ഷാന്‍ അനുസ്മരണവും സംഘടിപ്പിച്ചു. എസ്ഡിപിഐ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യയുടെ 73മത് റിപ്പബ്ലിക് ദിനം ആചരിക്കുന്ന വേളയില്‍ 'ഭരണഘടനയുടെ കാവലാളാവുക' എന്ന സന്ദേശം ഇന്ത്യയിലെ പൗരന്മാര്‍ ഉയര്‍ത്തേണ്ടിവരുന്നു എന്നത് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ രാജ്യത്തെ സാധാരണ പൗരന്മാര്‍ ആശങ്കപ്പെടുന്നു എന്നതിന്റെ തെളിവാണ്.

ഇന്ത്യന്‍ ഭരണഘടന ഫാസിസ്റ്റുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചുനിന്നുകൊണ്ട് അതിനെതിരെ പോരാടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ കേരള സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് മുസ്തഫ ഖാസിമി

അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്ഡിപിഐ കൊല്ലം ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. അന്‍സില്‍ മൗലവി ആലപ്പുഴ 'ഷാന്‍ അനുസ്മരണം' നിര്‍വഹിച്ചു.

റിപ്പബ്ലിക് ദിന സത്യവാചകം സ്‌റ്റേറ്റ് കമ്മിറ്റി അംഗം സെയ്ദ് ആലപ്പുഴ ചൊല്ലികൊടുത്തു.

ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഫീഫ അന്‍സാര്‍ വിപ്ലവ ഗാനം ആലപിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞിക്കോയ താനൂര്‍ സ്വാഗതവും സെക്രട്ടറി അന്‍സാര്‍ കോട്ടയം നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it