- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന അർഹതപ്പെട്ടവർക്ക് പട്ടയം : മന്ത്രി കെ രാജൻ
തൃശൂർ: കാലങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിയേറി താമസിക്കുന്ന അർഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം, ജലവകുപ്പ്, പൊതുമരാമത്ത്, വനം, ഇലക്ട്രിസിറ്റി തുടങ്ങി വകുപ്പുകളുമായി മൂന്നാം ഘട്ട ചർച്ച അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. മുകുന്ദപുരം താലൂക്കിലെ കല്ലേറ്റുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുവർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അർഹതപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കുന്നതിന് നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. ഡിജിറ്റലായി കേരളത്തെ അളക്കുക എന്ന വലിയ ദൗത്യത്തിന് നേതൃത്വം നൽകുകയാണ് റവന്യൂ വകുപ്പ് .ആ നേട്ടങ്ങളിലേക്കുളള പ്രവർത്തനങ്ങളുടെ കേന്ദ്രമാവുകയാണ് ഓരോ സ്മാർട്ട് വില്ലേജ് ഓഫീസുകളെന്നും മന്ത്രി പറഞ്ഞു.
ആളൂർ പഞ്ചായത്ത് ഓഫീസിനടുത്തുള്ള കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സ്മാർട്ട് വില്ലേജ് ഓഫീസ് ആകുമ്പോൾ സാധാരണക്കാരോട് അനുഭാവപൂർവ്വം പെരുമാറി ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണമെന്ന് മന്ത്രി പറഞ്ഞു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ എംഎൽഎ ഫണ്ടിൽ നിന്ന് തുക വകയിരുത്തിയാണ് വില്ലേജ് ഓഫീസിലേക്കുളള ആധുനിക സൗകര്യങ്ങൾ ഒരുക്കിയത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡായ കല്ലേറ്റുംകരയിലെ 15 സെന്റ് സ്ഥലത്ത് കാലപ്പഴക്കം വന്ന പഴയ കെട്ടിടം പൊളിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ്. 1360 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ വില്ലേജ് ഓഫീസർ റൂം, ഓഫീസ് ഹാൾ, ഡൈനിങ്ങ്, സ്റ്റോറേജ് റൂം, ജീവനക്കാർക്കുള്ള ശുചിമുറി, പൊതു ടോയ്‌ലറ്റ്, അംഗപരിമിതർക്കായി പ്രത്യേക ടോയ്‌ലറ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ വില്ലേജ് ഓഫീസർ എ സ് ദീപയ്ക്ക് കെട്ടിടത്തിന്റെ താക്കോൽ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. ജില്ലാ കലക്ടർ ഹരിത വി കുമാർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോജോ കെ ആർ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംസ്ഥാന നിർമിതി കേന്ദ്രം റീജിനൽ എൻജിനീയർ സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.
*കാക്കുളിശ്ശേരിയിലും സ്മാർട്ട് വില്ലേജ്
ചാലക്കുടി താലൂക്കിലെ കാക്കുളിശ്ശേരിയിലും സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായി. റീബിൽഡ് കേരള 2021 - 22 വില്ലേജ് ഓഫീസ് അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ്
കാക്കുളിശ്ശേരിയിലെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയായത്. 1331 ചതുരശ്രയടി വിസ്തീർണത്തിൽ സിറ്റിംഗ് ഏരിയ, വില്ലേജ് ഓഫീസർ റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, റെക്കോർഡ് റൂം, സ്റ്റോർ റൂം, മീറ്റിംഗ് റൂം, ഡൈനിങ് റൂം, വരാന്ത, ശുചിമുറി, അംഗപരിമിതർക്ക് വേണ്ടി പ്രത്യേക ശുചിമുറി സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ കെട്ടിടത്തിൽ വീൽചെയറുകൾക്കായി റാമ്പും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. വിആർ സുനിൽകുമാർ എംഎൽഎയുടെ വികസന ഫണ്ടില്‍ നിന്ന് തുക വകയിരുത്തിയാണ് വില്ലേജ് ഓഫീസിന് വേണ്ട ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നത്.
ചടങ്ങിൽ കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ വില്ലേജ് ഓഫീസർ ഷീജയ്ക്ക് കെട്ടിടത്തിന്റെ താക്കോൽ കൈമാറി. കാക്കുളിശ്ശേരി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ വിആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, വൈസ് ചെയർപേഴ്സൺ രജനി മനോജ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
*റവന്യൂ വകുപ്പിന്റെ സേവനങ്ങൾ മനസിലാക്കുന്നതിനായി ഇ-സാക്ഷരത യജ്ഞം ആരംഭിക്കും : മന്ത്രി കെ രാജൻ
റവന്യൂ വകുപ്പിന്റെ സ്മാർട്ട് സേവനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് ജനങ്ങൾക്ക് മനസിലാകുന്നതിനായി ഇ - സാക്ഷരത യജ്ഞം ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊടുങ്ങല്ലൂർ താലൂക്കിൽ പ്ലാൻ സ്കീം 2020-21 പ്രകാരം നിർമ്മാണം പൂർത്തീകരിച്ച പുല്ലൂറ്റ് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 1550 വില്ലേജുകളിൽ സമ്പൂർണ്ണമായി ഡിജിറ്റൽ സേവനം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനുവേണ്ട ഉപകരണങ്ങളും താൽക്കാലികമായി ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. 44 ലക്ഷം രൂപ ചെലവിട്ട് 1360 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുല്ലൂറ്റ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
പുല്ലൂറ്റ് സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഷിനിജ , പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി വി ബിജി, കൊടുങ്ങല്ലൂർ താലൂക്ക് തഹസിൽദാർ കെ രേവ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
RELATED STORIES
അജ്ഞാത രോഗം: മരിച്ച 13 കുട്ടികളുടെ സാമ്പിളുകളില്‍...
16 Jan 2025 11:08 AM GMTഎന്‍ എം വിജയന്റെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍...
16 Jan 2025 10:40 AM GMTതായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ...
16 Jan 2025 9:35 AM GMTനെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണം; നാളെ ആചാരപ്രകാരം വലിയ ചടങ്ങെന്ന്...
16 Jan 2025 9:29 AM GMTപുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMT