- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ ജയിലില്‍ സംഘര്‍ഷം
കൊല്‍ക്കൊത്ത: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ ജയിലില്‍ സംഘര്‍ഷം. ബംഗാളിലെ ജല്‍പായ്ഗുരി സെന്‍ട്രല്‍ കറക്ഷന്‍ ഹോമിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
അന്തേവാസികള്‍ പ്രധാന ഗെയ്റ്റിനു സമീപം സംഘം ചേരുകയും പോലിസിനു നേരെ ഇഷ്ടികകള്‍ എറിയുകയും ചെയ്തു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ നിന്ന് തടവുകാരെ പരമാവധി ജാമ്യം നല്‍കി വിട്ടയക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ ജാമ്യത്തിനു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് തടവുകാരുടെ ആക്ഷേപം.
വിചാരണത്തടവുകാരടങ്ങുന്ന അന്തേവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജയില്‍ അകത്തുനിന്ന് അടച്ചൂപൂട്ടി. രാവിലെ തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുന്നു.
സംഘര്‍ഷം കൈവിട്ടുപോകുന്ന ഘട്ടത്തില്‍ ജയില്‍ അധികാരികള്‍ പോലിസിനെ അറിയിച്ചു. മുതിര്‍ന്ന പോലിസ്, ജയില്‍ അധികാരികള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജാമ്യത്തിന് ആവശ്യമായ നടപടികള്‍ തുടങ്ങാമെന്ന് അധികൃതര്‍ തടവുകാര്‍ക്ക് ഉറപ്പുനല്‍കി.
റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്.
RELATED STORIES
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ ആക്രമിച്ചെന്ന കേസിലെ ആരോപണ വിധേയനെ...
27 Nov 2024 5:15 PM GMTപെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി ...
27 Nov 2024 3:35 PM GMTആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല: ഹൈക്കോടതി
27 Nov 2024 2:05 PM GMTനവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം
27 Nov 2024 1:33 PM GMTസര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്ഷന് തട്ടിയെടുത്തത്...
27 Nov 2024 12:44 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMT