Latest News

ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിനൊപ്പം യുദ്ധക്കുറ്റങ്ങള്‍ ചെയ്ത പത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പരാതി

ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിനൊപ്പം യുദ്ധക്കുറ്റങ്ങള്‍ ചെയ്ത പത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പരാതി
X

ലണ്ടന്‍: ഗസയില്‍ ഇസ്രായേലി സൈന്യത്തിനൊപ്പം യുദ്ധക്കുറ്റങ്ങള്‍ ചെയ്ത പത്ത് ബ്രിട്ടീഷുകാര്‍കെതിരെ പരാതി. പൗരാവകാശ സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ലോ സെന്ററാണ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ യുദ്ധക്കുറ്റ യൂണിറ്റിന് പരാതി നല്‍കിയിരിക്കുന്നത്. 240 പേജുള്ള വിശദമായ പരാതിയാണ് നല്‍കിയിരിക്കുന്നത്. മതപരവും ചരിത്രപരവുമായ കെട്ടിടങ്ങള്‍ പൊളിക്കാനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനും ഇവര്‍ ശ്രമിച്ചുവെന്ന് പരാതി പറയുന്നു. ലോകത്ത് എവിടെ അക്രമങ്ങള്‍ നടത്തിയാലും ബ്രിട്ടീഷ് പൗരന്‍മാരെ ബ്രിട്ടനില്‍ വിചാരണ ചെയ്യാമെന്നാണ് നിയമം. അതിനാലാണ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാവമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it