Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,396 കൊവിഡ് രോഗികള്‍, ആകെ 27,892

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,396 കൊവിഡ് രോഗികള്‍, ആകെ 27,892
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 1,396 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 27,892 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് കഴിഞ്ഞ ദിവസം 381 പേര്‍ ആശുപത്രി വിട്ടെന്നും രോഗം ഭേദമാവുന്നവരുടെ നിരക്ക് 22.17 ശതമാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രോഗബാധിതരായി രാജ്യത്ത് 20,835 പേരുണ്ട്. ഇതുവരെ ആകെ 6,148 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

''നേരത്തെ കൊവിഡ് റിപോര്‍ട്ട് ചെയ്തിരുന്ന 16 ജില്ലകളില്‍ നിന്ന് 28 ദിവസമായി പുതിയ ഒരു കേസ് പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഹാരാഷ്ട്രയിലെ ഗോണ്ടിയ, കര്‍ണാടകയിലെ ദേവാന്‍ഗരെ, ബീഹാറിലെ ലക്ഷിസരായ് എന്നീ ജില്ലകള്‍ ഈ ലിസ്റ്റില്‍ പുതിയതാണ്''- അഗര്‍വാള്‍ പറഞ്ഞു.

85 ജില്ലകളും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ 14 ദിവസമായി ഒരു കേസ് പോലും റിപോര്‍ട്ട്‌ചെയ്യപ്പെട്ടട്ടില്ല.

Next Story

RELATED STORIES

Share it