Latest News

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസ്സുകാരന്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസ്സുകാരന്‍ മരിച്ചു
X

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 14 വയസ്സുകാരന്‍ മരിച്ചു. ധര്‍മപുരിയിലെ തടങ്കം ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് ദാരുണമായ സംഭവം. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. ഗോകുല്‍ കുടുംബാംഗങ്ങളോടൊപ്പമാണ് ജെല്ലിക്കെട്ട് കാണാനെത്തിയത്. ഇതിനിടെയാണ് സംഭവമുണ്ടായത്.

മല്‍സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചുവരികയായിരുന്നു. ഗോകുലിന്റെ വയറ്റിലാണ് കാളയുടെ കുത്തേറ്റത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ ഈ സീസണില്‍ മരിക്കുന്ന നാലാമത്തെയാളാണ് ഗോകുല്‍.

Next Story

RELATED STORIES

Share it