Latest News

മാനന്തവാടി താലൂക്കില്‍ 144 പ്രകാരം ഈ മാസം 10 വരെ നിരോധനാജ്ഞ

മാനന്തവാടി താലൂക്കില്‍ 144 പ്രകാരം ഈ മാസം 10 വരെ നിരോധനാജ്ഞ
X

കല്‍പ്പറ്റ: കൊവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു.

മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ ബാധകമാണ്. പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍, എല്ലാ സാംസ്‌കാരിക, മതചടങ്ങുകളും ആഘോഷ പരിപാടികളും, എല്ലാ ആരാധനാ കേന്ദ്രങ്ങളിലെയും ഒരുമിച്ച്‌ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും, എല്ലാവിധ പ്രകടനങ്ങളും, ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം, വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ (ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെ പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം) എന്നിവയ്ക്കാണ് നിയന്ത്രണം.

ഇതു കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളെല്ലാം ഇവിടെ ബാധകമായിരിക്കും.

Next Story

RELATED STORIES

Share it