Latest News

2021ല്‍ ഇന്ത്യയില്‍ നടന്നത് 1,64,033 ആത്മഹത്യകള്‍; മുന്നില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും

2021ല്‍ ഇന്ത്യയില്‍ നടന്നത് 1,64,033 ആത്മഹത്യകള്‍; മുന്നില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും
X

ന്യൂഡല്‍ഹി: നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2021 വര്‍ഷം റിപോര്‍ട്ട് ചെയ്ത ആത്മഹത്യയുടെ എണ്ണം 1,64,033. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യചെയ്തത്. തമിഴ്‌നാടും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ആണ് രാജ്യത്തെ ആത്മഹത്യകളുടെ കണക്കും കാരണവും ശേഖരിക്കുന്നത്. റിപോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ, ഒറ്റപ്പെടല്‍, പീഡനം, കുടുംബപ്രശ്‌നം, സംഘര്‍ഷം, മാനസികപ്രശ്‌നം, മദ്യപാനം, സാമ്പത്തികപ്രശ്‌നം, ശാരീരികവേദന തുടങ്ങി നിരവധി കാരണങ്ങളാലാണ് ആത്മഹത്യകള്‍ നടക്കുന്നത്.

2020ല്‍ 1,53,052 പേരാണ് ആത്മഹത്യ ചെയ്തത്. 2021 വര്‍ഷം 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. 2020നേക്കാള്‍ 7.2 ശതമാനം കൂടുതലായിരുന്നു 2021ലെ ആത്മഹത്യാനിരക്ക്.

മഹാരാഷ്ട്രയില്‍ 22,207, തമിഴ്‌നാട്ടില്‍ 18,925, മധ്യപ്രദേശില്‍ 14,965, ബംഗാളില്‍ 13,500, കര്‍ണാടകയില്‍ 13,056 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. ആകെ ആത്മഹത്യകളില്‍ മഹാരാഷ്ട്രയില്‍ 13.5 ശതമാനവും, തമിഴ്‌നാട്ടില്‍ 11.5 ശതമാനവും, മധ്യപ്രദേശില്‍ 9.1 ശതമാനവും ബംഗാളില്‍ 8.2 ശതമാനവും കര്‍ണാടകയില്‍ 8 ശതമാനവുമായിരുന്നു.

50.4 ശതമാനത്തോളം ആത്മഹത്യകളും ഈ അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു.

രാജ്യത്തെ 16.9 ശതമാനം ജനങ്ങളും ജീവിക്കുന്ന യുപിയില്‍ ആത്മഹത്യയുടെ എണ്ണം തുലേം കുറവാണ്. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ആത്മഹത്യകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഡല്‍ഹിയാണ്, 2,840. രണ്ടാം സ്ഥാനത്ത് പോണ്ടിച്ചേരി, 504.

Next Story

RELATED STORIES

Share it