Latest News

കാറിനുളളില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍

കാറിനുളളില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍
X

ഹൈദരാബാദ്: കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ മരിച്ച നിലയില്‍. തെലങ്കാനയിലെ ദമരഗിദ്ധയിലാണ് സംഭവം. രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചു കാറില്‍ കയറി ഡോര്‍ അടച്ച കുട്ടികള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. തന്മയിശ്രീ (5), അഭിനയശ്രീ (4) എന്നിവരാണ് മരിച്ചത്.

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടികള്‍. എന്നാല്‍ വിവാഹ ചടങ്ങിനിടയില്‍ കുട്ടികള്‍ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കാറില്‍ കയറി ഡോര്‍ അടച്ചു. പിന്നാലെ ഡോര്‍ ലോക്കാവുകയായിരുന്നു. വിവാഹ വേദിയിലെ സംഗീത വിരുന്നു കാരണം കുഞ്ഞുങ്ങളുടെ കരച്ചില്‍ ആരും കേട്ടിരുന്നില്ല. അത്യുഷ്ണം കാരണം വൈകാതെ കുട്ടികള്‍ കാറില്‍ കുഴഞ്ഞു വീണു. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറില്‍ ബോധമറ്റ നിലയില്‍ കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it