Latest News

തൃശൂര്‍ ജില്ലയില്‍ ആറ് പേര്‍ക്ക് കൊവിഡ്: 14223 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍ ജില്ലയില്‍ ആറ് പേര്‍ക്ക് കൊവിഡ്: 14223 പേര്‍ നിരീക്ഷണത്തില്‍
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ എരനെല്ലൂര്‍ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), 13 ന് ജിദ്ദയില്‍ നിന്ന് തിരിച്ചെത്തിയ മാടായിക്കോണം സ്വദേശി (43), 8 ന് മധ്യപ്രദേശില്‍ നിന്ന് തിരിച്ചെത്തിയ ചേലക്കോട്ടുക്കര സ്വദേശിനി (23), 17 ന് ഉത്തര്‍പ്രദേശില്‍ നിന്ന് തിരിച്ചെത്തിയ ചേറ്റുപുഴ സ്വദേശി (25) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 260 ആയി.

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 120 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14055 പേരും ആശുപത്രികളില്‍ 168 പേരും ഉള്‍പ്പെടെ ആകെ 14223 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിന്റെ ഭാഗമായി 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1703 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 741 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

ശനിയാഴ്ച അയച്ച 549 സാംപിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 7165 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 6519 സാംപിളുകളുടെ ഫലം വന്നിട്ടുണ്ട്. 646 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2453 ആളുകളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Next Story

RELATED STORIES

Share it