- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 6,394 പേര്‍ക്ക് കൊവിഡ്; 25 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,394 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍കോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കൊവിഡ്19 സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,24,781 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,209 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 551 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 990, കോഴിക്കോട് 682, പത്തനംതിട്ട 595, കോട്ടയം 516, കൊല്ലം 544, തൃശൂര്‍ 495, ആലപ്പുഴ 434, മലപ്പുറം 407, തിരുവനന്തപുരം 263, ഇടുക്കി 264, പാലക്കാട് 105, കണ്ണൂര്‍ 156, വയനാട് 202, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, ഇടുക്കി 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 355, കൊല്ലം 285, പത്തനംതിട്ട 173, ആലപ്പുഴ 379, കോട്ടയം 736, ഇടുക്കി 125, എറണാകുളം 946, തൃശൂര്‍ 542, പാലക്കാട് 153, മലപ്പുറം 421, കോഴിക്കോട് 585, വയനാട് 110, കണ്ണൂര്‍ 260, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,80,947 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,138 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,352 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.
RELATED STORIES
ലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMTസംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMT