Latest News

കാര്യവട്ടം ഗവ. കോളജിലെ റാഗിങില്‍ 7 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കാര്യവട്ടം ഗവ. കോളജിലെ റാഗിങില്‍ 7 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍
X

തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജിലെ റാഗിങില്‍ 7 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികളായ പ്രിന്‍സ്, വേലു, അനന്തന്‍, പാര്‍ത്ഥന്‍, സല്‍മാന്‍, അലന്‍, ശ്രാവണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ബിന്‍സ് ജോസിന്റെയും അഭിഷേകിന്റെയും പരാതിയിലാണ് നടപടി.

സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അഭിഷേകിനെ യൂണിയന്‍ ഓഫിസിലെത്തിച്ചായിരുന്നു മര്‍ദിച്ചത്.

ബിന്‍സ് ജോസിനോടു മുട്ടുകുത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിന്‍സ് ജോസിനെ മര്‍ദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിര്‍ത്തി. തളര്‍ന്ന ബിന്‍സ് വെള്ളം വേണം എന്നു ചോദിച്ചപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ കുപ്പി വെള്ളമെടുത്ത് അതിനുള്ളില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു. തുടര്‍ന്ന് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it