Latest News

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വൈകീട്ട് 5 മണിവരെ 71.47 ശതമാനം പോളിങ്

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വൈകീട്ട് 5 മണിവരെ 71.47 ശതമാനം പോളിങ്
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വൈകീട്ട് അഞ്ച് മണി വരെ 71.47 ശതമാനം പോളിങ്. ബന്‍കുറ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്, 73.68 ശതമാനം.

പലയിടങ്ങളിലും ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പശ്ചിമ ബംഗാളിലെ എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. തീരുമാനിച്ചതുപോലെ ഏഴ് മണിക്കുതന്നെ തിരഞ്ഞെടുപ്പ് തുടങ്ങിയെങ്കിലും വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമല്ല വിവിപാറ്റില്‍ തെളിഞ്ഞതെന്ന ആരോപണത്തെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചു. പോളിങ് 6.30ന് അവസാനിക്കും.

പുരുലിയ, ഝാര്‍ഗ്രം, ബങ്കുറ, പുര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ തുടങ്ങി 30 നിയോജകമണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. 191 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ട്. അതില്‍ 21 പേര്‍ സ്ത്രീകളാണ്. ആദ്യ ഘട്ടത്തില്‍ 73,80,942 വോട്ടര്‍മാരുണ്ട്. അതില്‍ 37,52,938 പുരുഷന്മാരും 36,27,949 വനിതകളുമാണ്. 55 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുണ്ട്. സര്‍വീസ് വോട്ടുകള്‍ 11767 എണ്ണം. 1,23,393 പേര്‍ 60 വയസ്സിനു മുകളിലുള്ളവരാണ്. 40,408 പേര്‍ ഭിന്നശേഷിക്കാരാണ്. 10,288 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 8,229 എണ്ണം മുഖ്യവും 2,059 എണ്ണം ഉപബൂത്തുകളുമാണ്. 730 കമ്പനി സുരക്ഷാസൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it