Latest News

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; ബീഹാറില്‍ മാത്രം 111 പേര്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; ബീഹാറില്‍ മാത്രം 111 പേര്‍
X

പട്‌ന: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 719 ഡോക്ടര്‍മാരെന്ന് ഐഎംഎ. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചത് ബീഹാറിലാണ്.

ഐഎംഎ കണക്കുപ്രകാരം ബീഹാറില്‍ 111 പേര്‍ കൊവിഡിനിരയായി.ഡല്‍ഹി 109, യുപി 79, ബംഗാള്‍ 63, രാജസ്ഥാന്‍ 43 എന്നിങ്ങനെയാണ് കണക്കുകള്‍.

തെക്കന്‍ സംസ്ഥാനങ്ങളില്‍ ആന്ധ്രയിലാണ് കൂടുതല്‍ മരണങ്ങള്‍, 35 പേര്‍. തെലങ്കാനയില്‍ 36 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തമിഴ്‌നാട്ടില്‍ 3, കര്‍ണാടയിലും കേരളത്തിലും 9ഉം 24ഉം ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Next Story

RELATED STORIES

Share it