Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ 9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി

ഗോ എയര്‍ ജി8 1518 വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയ ഇയാളെ കിയാല്‍ സ്റ്റാഫും കസ്റ്റംസും പരിശോധനക്കിടെ ഷൂസിലും സോക്‌സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി.

കണ്ണൂര്‍ വിമാനത്താവളത്തില്‍   9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി
X

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശിയുടെ കൈയില്‍ നിന്നും കറന്‍സി പിടികൂടി. കാസര്‍കോട് മുട്ടതോടി ആമിന വില്ലയില്‍ മുഹമ്മദ് അന്‍വറിന്റെ കൈയില്‍നിന്നാണ് 9.45 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത്. ഗോ എയര്‍ ജി8 1518 വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയ ഇയാളെ കിയാല്‍ സ്റ്റാഫും കസ്റ്റംസും പരിശോധനക്കിടെ ഷൂസിലും സോക്‌സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി.

അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, എന്‍ സി പ്രശാന്ത്, കെ പി സേതുമാധവന്‍, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ കൂവന്‍ പ്രകാശന്‍, അശോക് കുമാര്‍, ദീപക്, ജുബര്‍ ഖാന്‍, രാംലാല്‍. ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.




Next Story

RELATED STORIES

Share it