Latest News

ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദികന് ദാരുണാന്ത്യം

ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദികന് ദാരുണാന്ത്യം
X

മുള്ളേരിയ: ദേശീയപതാക താഴ്ത്തുന്നതിനിടയില്‍ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മറ്റൊരു വൈദികനായ ഫാ.സെബിന്‍ ജോസഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ.മാത്യു കുടിലില്‍(ഷിന്‍സ്) ആണ് ഇന്ന് രാത്രി 7.30ന് മരണപ്പെട്ടത്.

ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ മുള്ളേരിയ, ദേലംപാടി പള്ളികളുടെ വികാരിയായി സേവനം ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം അഴിച്ചുമാറ്റവേ ഹൈവോള്‍ട്ടേജ് ലൈനില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു. മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ നെല്ലിക്കാംപൊയില്‍ ഇടവകയില്‍ സഹവികാരി ആയിരുന്നു. ഇരിട്ടി എടൂര്‍ സ്വദേശിയാണ്.




Next Story

RELATED STORIES

Share it