Latest News

''ഭരണഘടനക്കെതിരേയുള്ള നാണംകെട്ട ആക്രമണം''; വഖ്ഫ് ഭേദഗതി ബില്ലിനെതിരേ സോണിയ ഗാന്ധി

ഭരണഘടനക്കെതിരേയുള്ള നാണംകെട്ട ആക്രമണം; വഖ്ഫ് ഭേദഗതി ബില്ലിനെതിരേ സോണിയ ഗാന്ധി
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കാണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ''ഭരണഘടനക്കെതിരേയുള്ള നാണംകെട്ട ആക്രമണം'' എന്നായിരുന്നു പരാമര്‍ശം. ലോക്സഭയിലൂടെ സര്‍ക്കാര്‍ ബില്ല് 'ബുള്‍ഡോസര്‍' ചെയ്യുന്നുവെന്ന് അവര്‍ ആരോപിച്ചു .കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം.

സാമൂഹിക ധ്രുവീകരണം നിലനിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ''നമ്മുടെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ് - ബില്‍ ഭരണഘടനയ്ക്കെതിരായ ഒരു നാണംകെട്ട ആക്രമണമാണ്. നമ്മുടെ സമൂഹത്തെ സ്ഥിരമായ ധ്രുവീകരണത്തിന്റെ അവസ്ഥയില്‍ നിലനിര്‍ത്താനുള്ള ബിജെപിയുടെ ബോധപൂര്‍വമായ തന്ത്രത്തിന്റെ ഭാഗമാണിത്' സോണിയ ഗാന്ധി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണ് ബിജെപിയുടെ നയമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it