Latest News

കൊവിഡ് സ്ഥിരീകരിച്ച 3,000ത്തോളം പേര്‍ ബംഗളൂരുവില്‍ ഒളിവില്‍ പോയി

കൊവിഡ് സ്ഥിരീകരിച്ച 3,000ത്തോളം പേര്‍ ബംഗളൂരുവില്‍ ഒളിവില്‍ പോയി
X

ബംഗളൂരു: ബംഗളൂരുവില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ച 2,000-3000ത്തോളം പേര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയതായി കര്‍ണാടക റവന്യു മന്ത്രി ആര്‍ അശോക. പലരും വീടു പൂട്ടി പോയതായും മന്ത്രി പറഞ്ഞു.

''2,000-3,000ത്തോളം രോഗികള്‍ ബംഗളൂരുവില്‍ കാണാതായിട്ടുണ്ട്. അവര്‍ ഫോണുകള്‍ ഓഫാക്കിയിരിക്കയാണ്. പലരും വീടുകള്‍ ഒഴിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു. ഇത് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാവും. ഒടുവില്‍ അവര്‍ ഐസിയു കിടക്കകള്‍ക്കുവേണ്ടി നെട്ടോട്ടമാകും. പോലിസ് രോഗികളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്''- മന്ത്രി പറഞ്ഞു.

''രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മരുന്നുകള്‍ നല്‍കുന്നുണ്ട്. മിക്കവാറും കേസുകള്‍ നിയന്ത്രിക്കാനും കഴിയും. പക്ഷേ, അവര്‍ ഫോണുകള്‍ ഓഫാക്കിയിരിക്കുകയാണ്. രോഗം മുര്‍ച്ഛിക്കുമ്പോഴാണ് ഇനിയവര്‍ ആശുപത്രിയിലെത്തുക. എന്നിട്ട് ഐസിയു കിടക്കകള്‍ക്കുവേണ്ടി നെട്ടോട്ടമോടുകയും ചെയ്യും. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്''- മന്ത്രി പറഞ്ഞു.

മിക്കവാറും പേര്‍ രോഗവിവരം മറച്ചുവെക്കുകയാണ്. അവര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുന്നില്ല. തങ്ങളുടെ താമസസ്ഥലത്തെക്കുറിച്ച് വിവരം നല്‍കുന്നില്ല. ഫോണ്‍ ഓഫാക്കിയതിനാല്‍ പോലിസിന് അവരെ കണ്ടെത്താന്‍ കഴിയുന്നില്ല. താന്‍ അത്തരക്കാരോട് ആശുപത്രിയിലെത്താന്‍ കൈക്കൂപ്പി അപേക്ഷിക്കുകയാണെന്ന് മന്ത്രി മധ്യമങ്ങളിലൂടെ അറിയിച്ചു.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് ആഴ്ച കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊവിഡ് കേസുകളുടെ 72.2 ശതമാനവും ഉള്‍ക്കൊളളുന്ന പത്ത് സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39,047 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ സജീവ രോഗികളുടെ 78.26 ശതമാനവും ഉള്‍പ്പെടുന്ന 12 സംസ്ഥാനങ്ങളിലൊന്നും കര്‍ണാടകമാണ്. 24 മണിക്കൂറിനുള്ളില്‍ 229 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

Next Story

RELATED STORIES

Share it