Latest News

മിസ്ത്രിയുടെ അപകടമരണം: കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

മിസ്ത്രിയുടെ അപകടമരണം: കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു
X

ന്യൂഡല്‍ഹി: കാറില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ടാറ്റ് സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തെത്തുടര്‍ന്നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തില്‍ മിസ്ത്രി മരിച്ചത്. അദ്ദേഹം പിന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.


പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവശ്യമില്ലെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഇത് ശരിയല്ലെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ 1000 രൂപ പിഴ ഒടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it