Latest News

നടന്‍ ബാബുരാജിനെതിരേയും ലൈംഗികാരോപണം; ഷൈന്‍ ടോം ചാക്കോയും മോശമായി പെരുമാറി: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

നടന്‍ ബാബുരാജിനെതിരേയും ലൈംഗികാരോപണം; ഷൈന്‍ ടോം ചാക്കോയും മോശമായി പെരുമാറി: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
X

കൊച്ചി: നടന്‍മാരായ ബാബുരാജ്, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വി.എ ശ്രീകുമാര്‍ എന്നിവര്‍ മോശമായി പെരുമാറിയെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ബാബുരാജ് തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് പറഞ്ഞ് തന്നെ ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറയുന്നത്.

ബാബുരാജ് ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ചു. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചു. മുഴുനീള കഥാപത്രമാണ് എന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാന്‍ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടച്ചു.

ബലമായി ലൈംഗികമായി പീഡിപ്പിച്ചു. നിരവധി പെണ്‍ക്കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ട്. പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തത് എന്നാണ് യുവതി പറയുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു മറ്റൊരു ആരോപണം. രണ്ട് ദിവസം ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു. ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. സംവിധായകന്‍ ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it