- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ് എന്താണെന്ന് ജോജുവിന് അറിയില്ലെന്ന് നിരൂപകന്‍
താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്

കൊച്ചി: താന്‍ സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്. ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ സംഭവത്തില്‍ പ്രതികരണവുമായി പോസ്റ്റ് ഇട്ടയാളും രംഗത്തെത്തി. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് സിനിമയെ വിമര്‍ശിച്ചതിന് ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദര്‍ശ് തന്നെയാണ് ഇതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ ജോജു ഫോണില്‍ ആദര്‍ശിനോട് പറയുന്നുണ്ട്. എന്നാല്‍ സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദര്‍ശും പറഞ്ഞു.
ഫോണ്‍ കോള്‍ താന്‍ തന്നെ വിളിച്ചതാണെന്ന് പറഞ്ഞ് ജോര്‍ജു ജോര്‍ജ് പിന്നീട് രംഗത്തെത്തി. 'എന്റെ സിനിമ ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമല്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല. റിവ്യൂവിന്റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്' ജോജു ജോര്‍ജ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെ കാണുന്ന സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് താന്‍ റിവ്യൂ എഴുതിയതെന്നും സിനിമ മോശം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ആദര്‍ശ് പറഞ്ഞു. 'വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൊന്നും പണിയെക്കുറിച്ചുള്ള റിവ്യൂ പങ്കുവച്ചിട്ടില്ല. ആകെ നാല് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മാത്രമാണ് ഷെയര്‍ ചെയ്തത്. റിവ്യൂ ബോംബിങ് എന്താണെന്ന് അറിയാത്തതിന്റെ പ്രശ്‌നമാണ്. റിവ്യൂ ബോബിങ് എന്നാല്‍ ഒരു സിനിമയെ തകര്‍ക്കാന്‍ ആ സിനിമയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോ ആ ചിത്രം എന്താണെന്നതിനെ മറച്ചുവച്ചോ ഫേക്കായി ഒരു നരേറ്റീവ് സൃഷ്ടിച്ചുകൊണ്ട് വളരെ മാസ്സായി ഒരു നീക്കം നടത്തുന്നതാണ്. എന്റെ പോസ്റ്റിന് ആകെ കിട്ടിയത് 200 ലൈക്കാണ്. ആ 200 ലൈക്ക് വച്ചിട്ട് ഞാനിവിടെ എന്ത് റിവ്യൂ ബോംബിങ് നടത്താനാണ്. ഞാന്‍ കാണുന്ന എല്ലാ സിനിമകളെക്കുറിച്ചും എഴുതാറുണ്ട്. ഒരു ഗവേഷക വിദ്യാര്‍ഥിയാണ് ഞാന്‍. അശ്വന്ത് കോക്കിനെപ്പോലെ ഫോളോവേഴ്‌സുള്ള ആളല്ല. ജോജു ജോര്‍ജിനെ അത്രക്ക് സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അവരുടെ കുട്ടികളെയും കൊണ്ടുവന്ന് സിനിമ കാണട്ടെ. കുട്ടികളുടെ കണ്ണ് പൊത്തിയിട്ടല്ലാതെ ആ സിനിമ കാണാന്‍ സാധിക്കില്ല. ആ സിനിമക്ക് യുഎ സര്‍ട്ടിഫിക്കറ്റ് കൊടുത്തതു തന്നെ ചര്‍ച്ച ചെയ്യപ്പെടണം. ജോജുവുമായി എനിക്ക് വ്യക്തിപരമായ ഒരു പ്രശ്‌നവുമില്ല. ആ സിനിമ കണ്ടു അഭിപ്രായം പറഞ്ഞു എന്നൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ.അതിനാണ് ഇത്ര രോഷാകുലനായത്'. അദ്ദേഹത്തിന്റെ അസഹിഷ്ണുതയാണ് എല്ലാത്തിനും കാരണമെന്നും ആദര്‍ശ് വ്യക്തമാക്കി.
RELATED STORIES
മരക്കൊമ്പ് തുടയില് കുത്തിക്കയറി തൊഴിലാളി മരിച്ചു; മരത്തിനു മുകളില്...
23 April 2025 5:49 PM GMT'കാലു കുത്തിയാല് തല ആകാശത്ത് കാണേണ്ടി വരും'; രാഹുല്...
17 April 2025 7:49 AM GMT'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര് ചിന്തകള്' പൊതുസമ്മേനം 14ന്
11 April 2025 12:42 PM GMTഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആര്എസ്എസ് സ്ഥാപകന് ഹെഡ്ഗേവാറിന്റെ...
11 April 2025 7:05 AM GMTപാലക്കാട് കാട്ടാനയുടെ ആക്രമണത്തില് യുവാവ് കൊല്ലപ്പെട്ടു; മാതാവിന്...
6 April 2025 5:32 PM GMTപാലക്കാട് വടക്കഞ്ചേരിയില് വന് മോഷണം; വീട്ടില് സൂക്ഷിച്ച 45 പവന്...
4 April 2025 5:09 PM GMT