Latest News

നടന്‍ രവികുമാര്‍ അന്തരിച്ചു

നടന്‍ രവികുമാര്‍ അന്തരിച്ചു
X

ചെന്നൈ: മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാര്‍ (71) അന്തരിച്ചു. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വസതിയിലെത്തിക്കും സംസ്‌കാരം നാളെ. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.

തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്റെയും ആര്‍ ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976 ല്‍ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Next Story

RELATED STORIES

Share it