Latest News

കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യയ്ക്ക് 16,820 കോടിയുടെ എഡിബി വായ്പ

ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസാകവ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ അറിയിച്ചതാണ് ഇക്കാര്യം.

കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യയ്ക്ക് 16,820 കോടിയുടെ എഡിബി വായ്പ
X

മനില: കൊറോണ രോഗത്തെ നേരിടാന്‍ ഇന്ത്യക്ക് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് 16,820 കോടിയുടെ വായ്പ അനുവദിച്ചേക്കും. ബാങ്ക് പ്രസിഡന്റ് മസാത്‌സുഗു അസാകവ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ അറിയിച്ചതാണ് ഇക്കാര്യം.

''ഇന്ത്യയുടെ അടിയന്ത്രിര ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതില്‍ എഡിബി പ്രതിജ്ഞാബന്ധമാണ്. ഇപ്പോള്‍ 16,820 കോടി രൂപയുടെ സഹായപാക്കേജ് അനുവദിക്കുന്നു. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉപയോഗിക്കാന്‍ കഴിയും. അസംഘടിത തൊഴിലാളികള്‍, ചെറുകിട ഉല്പാദകര്‍, ദരിദ്രര്‍ തുടങ്ങിയവരില്‍ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ ഇതുപയോഗിക്കാം.'' അസാകവ പറഞ്ഞു.

ആവശ്യമാണെങ്കില്‍ ധനസഹായം ഇനിയും വര്‍ധിപ്പിച്ചു നല്‍കുമെന്നും അടിയന്തിര സഹായം, നയപരമായ വായ്പകള്‍ തുടങ്ങിയ പല ധനപരമായ സാധ്യതകളും ബാങ്ക് ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഇതുവരെ കൊവിഡ് നിയന്ത്രണത്തിനു വേണ്ടി ഇന്ത്യ സ്വീകരിച്ച വിവിധ നടപടികള്‍ ബാങ്ക് പ്രസിഡന്റും ധനമന്ത്രി നിര്‍മല സീതാരമാനും തമ്മില്‍ ചര്‍ച്ച ചെയ്തു. ഇക്കാലയളവില്‍ സ്വകാര്യമേഖലയുടെ ധനപരമായ ആവശ്യങ്ങള്‍ക്കും എഡിബി വായ്പ നല്‍കും.

കൊവിഡ് വ്യാപനം ഇന്ത്യയിലെ വ്യാപാര വ്യവസായ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it