- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടിക്കു പിന്നാലെ മുസ് ലിംനേതാക്കളെ സന്ദര്‍ശിച്ച് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: വിവിധ തലങ്ങളിലുള്ള മുസ് ലിം സമുദായ നേതാക്കളെ കൂടെനിര്‍ത്താനുള്ള പദ്ധതിയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ തലവനുമായി മോഹന്‍ ഭാഗവത് ന്യൂഡല്‍ഹിയിലെ ഒരു പള്ളിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി.
ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ നൂറോളം പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മോഹന്‍ഭാഗവതിന്റെ സന്ദര്‍ശനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഭാഗവതും ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഉമര്‍ അഹ്മദ് ഇല്യാസിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ പള്ളിയില്‍ അടഞ്ഞമുറിക്കുള്ളില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.
മോഹന്‍ ഭാഗവതിനൊപ്പം ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാല്‍, രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
രാം ലാല്‍ ബിജെപി നേതൃത്വം നല്‍കുന്ന മുസ് ലിം രാഷ്ട്രീയമഞ്ചിന്റെ നേതാവാണ്.
തങ്ങളുടെ പിതാവിന്റെ ചരമവാര്‍ഷികത്തില്‍ തങ്ങളുടെ ക്ഷണപ്രകാരമാണ് ഭഗവത്ജി എത്തിയതതെന്ന് സുഹൈബ് ഇല്യാസി പറഞ്ഞു. ഇമാമുമാരുടെ സംഘടനയാണ് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍.
കൂടിക്കാഴ്ചക്കു ശേഷം ഭാഗവതിനെ രാഷ്ട്രപിതാവെന്നും ഇല്യാസി വിശേഷിപ്പിച്ചു. മോഹന്‍ ഭാഗവത് രാഷ്ട്രപിതാവാണെന്നും തങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി കേസ് പരിഗണിക്കുന്നത് മേയ് 27ലേക്ക് മാറ്റി; ഇനി...
21 April 2025 6:08 PM GMTരാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നു...
21 April 2025 5:38 PM GMTസൂപ്പര്‍ കപ്പ്; ഗോകുലം കേരള പുറത്ത്; എഫ് സി ഗോവ ക്വാര്‍ട്ടറില്‍
21 April 2025 5:18 PM GMTവിവാഹ ചടങ്ങില്‍ നവദമ്പതികള്‍ക്ക് 'നീല ഡ്രം' സമ്മാനിച്ച്...
21 April 2025 5:09 PM GMTബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയേയും റോഡിലിട്ട്...
21 April 2025 4:53 PM GMTടെനി ജോപ്പന്റെ കാറിടിച്ച് യുവാവ് മരിച്ചു; ജോപ്പന് മദ്യലഹരിയില്‍...
21 April 2025 4:44 PM GMT