Latest News

കൊവിഡ് 19: അഹ്മദാബാദില്‍ ഇന്ന് മരിച്ചത് 26 പേര്‍

കൊവിഡ് 19: അഹ്മദാബാദില്‍ ഇന്ന് മരിച്ചത് 26 പേര്‍
X

അഹ്മദാബാദ്: ഗുജറാത്തിലെ അഹ് മദാബാദില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് മാത്രം മരിച്ചത് 26 പേരാണെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രാലയം. ഇതുവരെ ജില്ലയില്‍ മാത്രം 234 പേര്‍ മരിച്ചുവെന്നും മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

അഹ് മദാബാദില്‍ 259 കേസുകളാണ് ഇന്ന് പുതുതായി റിപോര്‍ട്ട്‌ചെയ്തത്. ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 4,076 ആയി.

ജില്ലയില്‍ ഇതുവരെ 87 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ശനിയാഴ്ച ജില്ലയില്‍ മരിച്ചവരുടെ എണ്ണം 23 ആയിരുന്നു.

അതേസമയം മരിച്ച 26ല്‍ 14 പേര്‍ക്കും കൊവിഡ്19 അല്ലാതെ മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നു. ഇന്ന് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ 26 വയസ്സുള്ള സ്ത്രീയ്ക്ക് ടി ബി ഉണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.

Next Story

RELATED STORIES

Share it