Latest News

എകെജി സെന്റര്‍ ആക്രമണക്കേസ്: ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

എകെജി സെന്റര്‍ ആക്രമണക്കേസ്: ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കസ്റ്റഡിയില്‍
X

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തു നിന്നാണ് ഡിയോ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ചിനെ സംബന്ധിച്ച് നിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. പ്രതി ജിതിന്‍ ഡിയോ സ്‌കൂട്ടറിലെത്തിയാണ് എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പോലിസ് വ്യക്തമാക്കിയിരുന്നു.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ട തെളിവായിരുന്നു സ്‌കൂട്ടര്‍. പ്രതി ജിതിന് ഗൗരീശപ്പട്ടം ആശുപത്രിക്ക് സമീപത്തേക്ക് സ്‌കൂട്ടറെത്തിച്ചത് വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നത് ഏറെ ചര്‍ച്ചയായിരുന്നു. യുവതിയും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലവില്‍ ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയാണ് അന്വേഷണസംഘം.

Next Story

RELATED STORIES

Share it