Latest News

ആലപ്പുഴയിലെ സ്‌ഫോടക വസ്തുശേഖരം: സമഗ്രാന്വേഷണം വേണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ വന്‍ ആയുധശേഖരണമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്

ആലപ്പുഴയിലെ സ്‌ഫോടക വസ്തുശേഖരം: സമഗ്രാന്വേഷണം വേണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വന്‍ സ്‌ഫോടകവസ്തു ശേഖരവും മയക്കുമരുന്നു ശേഖരവും പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അര കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള വസ്തുക്കളാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ സംഘപരിവാരവുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ വന്‍ ആയുധശേഖരണമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ആയുധശേഖരണത്തിന് പുറമെയാണിത്. ആര്‍എസ്എസ് കാര്യാലയങ്ങളിലെ ആയുധ ശേഖരണം സംബന്ധിച്ചും വടകരയിലുള്‍പ്പെടെ കേരളത്തില്‍ പലയിടങ്ങളിലും നടന്ന സ്‌ഫോടനങ്ങള്‍ സംബന്ധിച്ചും സത്യസന്ധമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്.

അതേസമയം, ആലപ്പുഴയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ കുട്ടിയുടെ പിതാവിനെയും ചുമലിലേറ്റിയയാളെയും പരിപാടിയുടെ സംഘാടകരെയും പരിപാടി സംഘടിപ്പിച്ച സംഘടനയുടെ സംസ്ഥാന നേതാക്കളെയും പോലിസ് അറസ്റ്റുചെയ്യുകയാണ്. സംസ്ഥാന വ്യാപകമായി പോലിസ് വേട്ട നടത്തിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ഒരാഴ്ച നീണ്ട ആയുധ പരിശീലനവും ശേഷം ആുധമേന്തി പൊതുനിരത്തിലൂടെ പഥസഞ്ചലനവും നടത്തിയ ദുര്‍ഗാവാനിക്കും സംഘാടകര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലും ആദ്യം പോലിസ് തയ്യാറായില്ല. നിരവധി പരാതികള്‍ ഉണ്ടായപ്പോള്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു പോലിസ്. ചിലരോട് പ്രകടമായ വിവേചനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പെരുമാറുകയാണ്. തങ്ങളുടെ താല്‍പ്പര്യത്തിനും കേന്ദ്ര ആര്‍എസ്എസ് നിയന്ത്രണ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും പോലിസിന്റെയും നടപടികള്‍ അപകടകരമാണ്. ആലപ്പുഴയില്‍ പങ്കെടുത്ത ജനലക്ഷങ്ങള്‍ മലയാളികളാണെന്നും രാജ്യത്തെ പൗരന്മാരാണെന്നുമുള്ള വസ്തുത ഇടതു സര്‍ക്കാര്‍ വിസ്മരിക്കരുത്. നീതി നിഷേധവും വിവേചനവും മൂലം പൊതുസമൂഹത്തിന് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും നിരാശയുണ്ടാവുകയും ചെയ്താല്‍ അത് അപകടകരമായിരിക്കും. സര്‍ക്കാര്‍ അസഹിഷ്ണുതയും പക്ഷപാതിത്വവും വിവേചനവും അവസാനിപ്പിക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍, സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് സംബന്ധിച്ചു.

Next Story

RELATED STORIES

Share it