- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്യന്‍ ഖാന്‍ കേസില്‍ 8 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സമീര്‍ വാങ്കെഡെയ്‌ക്കെതിരേ എസിപി തലത്തില്‍ അന്വേഷണം
മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി ഉപയോഗിച്ചതിന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ ചുമത്തിയ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെക്കെതിരേ മുംബൈ പോലിസ് അന്വേഷണം പ്രഖ്യാപിച്ചു. എസിപി തലത്തിലായിരിക്കും അന്വേഷണം. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറാണ് സമീര്‍ വാങ്കഡെ.
വാങ്കഡെക്കെതിരേ ലഭിച്ച എല്ലാ ആരോപണങ്ങളും എസിപി മിലിന്ദ് ഖെട്ടില്‍ അന്വേഷിക്കും. മുംബൈയിലെ നാല് പോലിസ് സ്‌റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്. വാങ്കഡെക്കെതിരേ ഇതുവരെ മുംബൈ പോലിസ് കേസെടുത്തിട്ടില്ല.
ആര്യന്‍ ഖാന്റെ കേസില്‍ സാക്ഷിയായ കിരന്‍ ഗോസവിയുടെ സുരക്ഷാജീവനക്കാരനും അതേ കേസില്‍ സാക്ഷിയുമായ പ്രഭാകര്‍ സെയിലാണ് ആര്യന്‍ ഖാന്റെ പിതാവ് ഷാരൂഖ് ഖാന്റെ മാനേജരില്‍ നിന്ന് സമീര്‍ വാങ്കഡെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അതില്‍ 8 കോടി രൂപ അദ്ദേഹത്തിനുള്ളതാണെന്നും ആരോപണം ഉന്നയിച്ചത്.
വാങ്കഡെക്കെതിരേയുള്ള പരാതിയുടെ വിശദാംശങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.
തനിക്കെതിരേയുള്ള പരാതിയില്‍ വാങ്കെഡെ മുംബൈ പ്രത്യേക കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് സത്യവാങ് മൂലങ്ങളാണ് ഉള്ളത്. ഒന്ന് വ്യക്തിപരമായും മറ്റൊന്ന് നര്‍കോട്ടിക്‌സ് ബ്യൂറോയുടെ പേരിലും.
ഒക്ടോബര്‍ 3നാണ് വാങ്കെഡെയുടെ ടീം ഗോവയിലേക്ക് പുറപ്പെട്ട ആഢംബരക്കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെയും ഏഴ് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.
#bribery, #Aryan Khan, #Sameer #Wankhede, #NCB, #mumbai police
RELATED STORIES
ആര്‍എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി സിപിഎം മാറി: ...
16 Oct 2024 11:30 AM GMTഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMT