- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലുവയില്‍ അച്ഛനും മക്കളും പുഴയില്‍ ചാടി മരിച്ചു

കൊച്ചി: ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീവനൊടുക്കി. മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്‍, മക്കളായ ഏകനാഥ് (13), കൃഷ്ണപ്രിയ (16)എന്നിവരാണ് മരിച്ചത്. ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് കൃഷ്ണപ്രിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ആലുവ ശിവക്ഷേത്രത്തിലേക്ക് പോവുന്ന നടപ്പാലത്തിന് മുകളില്‍ കയറിയ ശേഷം പിതാവ് കുട്ടികളെ പെരിയാറിലേക്ക് എറിയുകയായിരുന്നു.
ആദ്യം ഏകനാഥിനെയാണ് പുഴയിലേക്ക് ഇട്ടത്. ഈ സമയം പാലത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണപ്രിയയെയും ഇയാള്‍ വെള്ളത്തിലേക്ക് എറിഞ്ഞു. പിന്നാലെ ഉല്ലാസും പുഴയിലേക്ക് ചാടി. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരും മരിച്ചു. ഫയര്‍ഫോഴ്‌സും സ്‌കൂബാ ഡൈവിങ് വിദഗ്ധരുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നല്ല ഒഴുക്കുള്ള സ്ഥലത്താണ് പിതാവ് രണ്ടുകുട്ടികളെയുംകൊണ്ട് ചാടിയത്. മൂവരും സ്‌കൂട്ടറിലാണ് ഈ ഭാഗത്തേക്ക് എത്തിയത്. ഇടപ്പള്ളി പള്ളിയില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഉല്ലാസ് മക്കളുമായി പോയതെന്ന് ഭാര്യ പറയുന്നു.
RELATED STORIES
ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ആഗ്രഹിക്കുന്ന ആരുമായും പോരാടും: ശെയ്ഖ്...
20 April 2025 3:24 PM GMTഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയവഴിയില്‍; പഞ്ചാബിനെതിരേ...
20 April 2025 3:07 PM GMTമസ്ജിദുല്‍ അഖ്സയില്‍ അതിക്രമിച്ചു കയറി ഇസ്രായേലിലെ യുഎസ് സ്ഥാനപതി;...
20 April 2025 2:46 PM GMTരോഗികളുടെ നീണ്ട നിര കണ്ട് ഡോക്ടര്‍ക്ക് കലി കയറി; വയോധികനെ വലിച്ചിഴച്ചു ...
20 April 2025 2:21 PM GMTതദ്ദേശ തെരഞ്ഞെടുപ്പ്; എസ്ഡിപിഐ ക്യാംപ് സംഘടിപ്പിച്ചു
20 April 2025 2:12 PM GMTമുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ 'മുസ്ലിം കമ്മീഷണര്‍'...
20 April 2025 1:46 PM GMT