- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരി വ്യാപാര ഹബ്ബായി ആലുവ റെയിൽവേ സ്റ്റേഷൻ

ആലുവ: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആലുവ വഴി ലഹരിമരുന്ന് ഒഴുകുന്നു. ഇതര സംസ്ഥാനക്കാര്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്ന സ്റ്റേഷനാണിത്. ലഹരിമരുന്ന് ഇടപാടിലും മുന്‍പന്തിയിലായിരിക്കുകയാണ് സ്റ്റേഷന്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലഹരിമരുന്ന് ട്രെയിന്‍ മാര്‍ഗം സുരക്ഷിതമായി എത്തിക്കാന്‍ മാഫിയ തിരഞ്ഞെടുക്കുന്നത് ആലുവയെയാണ്.
സ്റ്റേഷനില്‍ ലഹരി അടക്കമുള്ളവ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വര്‍ഷങ്ങളായി കാര്യക്ഷമമല്ല. ഇതാണ് കടത്തുകാര്‍ ആലുവ തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം. ലഹരിമരുന്നുമായി വരുന്ന ഏജന്റുമാര്‍, റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുന്ന മലയാളി ഏജന്റുമാര്‍ക്ക് ഇവ കൈമാറുകയാണ്. അവരാണ് വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. രഹസ്യവിവരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് വല്ലപ്പോഴും കുടുങ്ങുന്നത്. റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയ തഴച്ചുവളരുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നുണ്ട്. സ്റ്റേഷന് പരിസരങ്ങളില്‍ അടുത്തിടെയായി നിരവധി അക്രമസംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പോലിസ് ആന്റി നാര്‍കോട്ടിക് സെല്‍ നേതൃത്വത്തില്‍ ഇടക്കിടെ പരിശോധന നടത്തുമായിരുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി പരിശോധനകളും മുടങ്ങി. ആലുവ പോലിസില്‍ അംഗബലം കുറഞ്ഞതും പരിശോധനകളെ ബാധിക്കുന്നുണ്ട്.
RELATED STORIES
സംഭൽ വെടിവയ്പിൽ കൊല്ലപ്പെട്ട മുസ്ലിമിൻ്റെ വിവരങ്ങൾ രേഖകളിൽനിന്ന്...
2 April 2025 3:24 AM GMT'എമ്പുരാന്' ധാര്‍മികതയുടെ ഗൂഢാലോചന: രണ്ട് മിനിറ്റ്, മൂന്ന് സെക്കന്റ് ...
1 April 2025 6:31 AM GMTഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്താണ്?
29 March 2025 5:20 AM GMTലിബറല്‍ പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന്‍ ഫാഷിസം
27 March 2025 11:44 AM GMTനാളെ ഖുദ്സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്
27 March 2025 4:43 AM GMTഒരു ഫലസ്തീന് യുദ്ധ സിദ്ധാന്തം
25 March 2025 3:32 AM GMT