Latest News

അമരാവതി കൊലപാതകം: ഏഴ് പ്രതികളെ പ്രത്യേക കോടതി ജൂലൈ 15 വരെ എന്‍ഐഎകസ്റ്റഡിയില്‍ വിട്ടു

അമരാവതി കൊലപാതകം: ഏഴ് പ്രതികളെ പ്രത്യേക കോടതി ജൂലൈ 15 വരെ എന്‍ഐഎകസ്റ്റഡിയില്‍ വിട്ടു
X

അമരാവതി: അമരാവതിയില്‍ ഫാര്‍മസിസ്റ്റിനെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെ വ്യാഴാഴ്ച മുംബൈയിലെ പ്രത്യേക കോടതി ജൂലൈ 15 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഏഴ് പ്രതികളെയും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കിയിരുന്നു.

മുദ്ദസര്‍ അഹമ്മദ്, ഷാരൂഖ് പത്താന്‍, അബ്ദുള്‍ തൗഫീഖ്, ഷോയിബ് ഖാന്‍, അതിബ് റാഷിദ്, യൂസഫ് ഖാന്‍, ഇര്‍ഫാന്‍ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. പ്രവാചകനെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രസ്താവനയെ പിന്തുണച്ചതിന് ജൂണ്‍ 21 ന് ഫാര്‍മസിസ്റ്റ് ഉമേഷ് കോല്‍ഹെ കൊന്നുവെന്നാണ് പോലിസിന്റെ ആരോപണം.

എന്നാല്‍ ഇവര്‍ അറസ്റ്റിലായ സമയത്ത് മോഷണശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കേസ്. എഫ്‌ഐആറും അതുപ്രകാരമായിരുന്നു. എന്നാല്‍ ഉദയ്പൂരിലെ കനയ്യലാലിന്റെ കൊലപാതകം നടത്തിയവര്‍ക്ക് ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് അമരാവതി കൊലപാതകത്തിനു പിന്നില്‍ പ്രവാചനിന്ദയോടുള്ള പ്രതികരണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിച്ചത്.

മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കോല്‍ഹയെ കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it