Latest News

ജോലി തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു

ജോലി തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു
X
ന്യൂഡല്‍ഹി: ജോലി തട്ടിപ്പിന് ഇരയായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാക്കളില്‍ ഒരാള്‍ യുക്രൈനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാനാണ് (30) കൊല്ലപ്പെട്ടതെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 'ഇന്ത്യക്കാരനായ മുഹമ്മദ് അസ്ഫാന്റെ ദാരുണമായ മരണത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. കുടുംബവുമായും റഷ്യന്‍ അധികാരികളുമായും ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും' -എംബസി അറിയിച്ചു.

ഉയര്‍ന്ന ശമ്പളമുള്ള ജോലി നല്‍കാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ഇവരെ പിന്നീട് കബളിപ്പിച്ച് സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. നിരവധി പേരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് സൈന്യത്തില്‍ ചേര്‍ത്തതായും കേന്ദ്രം വെളിപ്പെടുത്തി. ഇവരുടെ മോചനത്തിനായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

വിദ്യാര്‍ഥികളടക്കം നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു. പലരും യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ജോലിക്കു വേണ്ട സഹായങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു യുദ്ധമുന്നണിയിലുള്ള സൈന്യത്തിലേക്ക് റിക്രൂട്ടിങ് നടത്തുകയായിരുന്നു. യുക്രൈനെതിരായ യുദ്ധത്തിന് തങ്ങളെ നിര്‍ബന്ധിക്കുകയാണെന്ന് കാണിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ സര്‍ക്കാറിനോട് സഹായത്തിനായി അഭ്യര്‍ഥിച്ചിരുന്നു.




Next Story

RELATED STORIES

Share it