Latest News

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു
X

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. മേലേ ചൂട്ടറയിലെ ഗീതുവിന്റെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. 27 ആഴ്ചയാണ് പ്രായമുണ്ടായിരുന്നത്. കുഞ്ഞിന് അനക്കമില്ലെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി. കഴിഞ്ഞ 6 മാസത്തിനിടെ 10 ശിശുക്കളും ഇവിടെ മരിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞും മരിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സുമതി. ആഗസ്ത് ഒന്നിനായിരുന്നു പ്രസവ തിയ്യതി പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെ പ്രസവിച്ചു. പക്ഷേ, കുഞ്ഞിനെ രക്ഷിക്കാനായില്ല. സ്‌കാനിങ്ങില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it