Latest News

ആന്ധ്രയില്‍ അര്‍ധ സഹോദരന്‍ 13കാരിയെ 27,000 രൂപയ്‌ക്ക്‌ സെക്‌സ്‌ റാക്കറ്റിന്‌ വിറ്റു

ആന്ധ്രയില്‍ അര്‍ധ സഹോദരന്‍ 13കാരിയെ 27,000 രൂപയ്‌ക്ക്‌ സെക്‌സ്‌ റാക്കറ്റിന്‌ വിറ്റു
X

വിജയവാഡ: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ 13 വയസ്സുകാരിയെ അര്‍ധ സഹോദരന്‍ സെക്‌സ്‌ റാക്കറ്റിന്‌ വിറ്റു. ജൂലൈ 18നാണ്‌ സംഭവം നടന്നതെങ്കിലും ഇന്നലെ പെണ്‍കുട്ടി റാക്കറ്റില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പോലിസ്‌ കണ്‍ട്രോള്‍ റൂം നമ്പറായ 100 ലേക്ക്‌ വിളിച്ചതോടെയാണ്‌ വിവരം പുറത്തറിയുന്നത്‌.

ഫോണ്‍ കോള്‍ ലഭിച്ചതും പോലിസ്‌ പ്രദേശവാസികളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ തിരച്ചില്‍ നടത്തി. മാതാപിതാക്കള്‍ക്കിടയില്‍ കലഹം നിലനില്‍ക്കുന്നതിനാല്‍ പെണ്‍കുട്ടി നെല്ലൂരിലെ അര്‍ധ സഹോദരനൊപ്പമാണ്‌ താമസം. അയാളാണ്‌ പെണ്‍കുട്ടിയെ സിംഗാരായകോണ്ടയിലെത്തിച്ച്‌ 27000 രൂപയ്‌ക്ക്‌ റാക്കറ്റിന്‌ കൈമാറിയത്‌.

മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ പോലിസ്‌ പെണ്‍കുട്ടിയെ കണ്ടെത്തി. റാക്കറ്റിന്റെ പിടിയിലകപ്പെട്ട മാനസികാഘാതത്തില്‍ നിന്ന്‌ പെണ്‍കുട്ടി മുക്തയായിട്ടില്ല. പോലിസ്‌ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌.

സംഭവത്തില്‍ പോക്‌സോ ആക്‌റ്റ്‌, 2012 അനുസരിച്ച്‌ കണ്ടുകൂര്‍ പോലിസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പെണ്‍കുട്ടിയെ താമസിപ്പിച്ച വീടിന്റെ ഉടമയെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അര്‍ധ സഹോദരന്റെയും ഭാര്യയുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല.

Next Story

RELATED STORIES

Share it