- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിവര്ണപതാകക്കെതിരേ വൈറല്‍ വീഡിയോ: യതി നരസിംഹാനന്ദ് പോലിസ് നിരീക്ഷണത്തില്‍; കേസെടുക്കുമെന്ന് ഗാസിയാബാദ് എസ്പി
ഗാസിയാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ 'ഹര് ഘര്‍ തിരംഗ' ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത ഹിന്ദുത്വ സന്ന്യാസി യതി നരസിംഹാനന്ദ് പോലിസ് നിരീക്ഷണത്തില്‍. ഇയാള്‍ക്കെതിരേ ആവശ്യമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് ഗാസിയാബാദ് എസ് പി ഇരാജ് രാജ പറഞ്ഞു. പ്രവാചകന് മുഹമ്മദ് നബിയെ കുറിച്ച് മുസ്ലിംകള് എന്താണ് പറയുന്നതെന്ന് കാണിക്കാന്‍ ഖുര്‍ആനും ഇസ് ലാമിക ചരിത്ര പുസ്തകങ്ങളുമായി ജൂണ്‍ 17ന് ജുമാ മസ്ജിദ് സന്ദര്‍ശിക്കുമെന്ന് ജൂണ്‍ 8ന് നരസിംഹാനന്ദ് പറഞ്ഞിരുന്നു. ഗാസിയാബാദ് ജില്ലാ ഭരണകൂടം ഇടപെട്ടതോടെ സന്ദര്‍ശനം ഉപേക്ഷിക്കേണ്ടിവന്നു. അതിനുശേഷം ഇപ്പോഴാണ് പുതിയ പ്രചാരണവുമായി എത്തിയത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഹര് ഘര്‍ തിരംഗ' കാംപയിനെതിരേ ഇന്ന് സാമൂഹിക മാധ്യമങ്ങള്‍വഴി പുറത്തുവന്ന ഒരു വീഡിയോയിലാണ് നരസിംഹാനന്ദ് വിദ്വേഷപരാമര്‍ശം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാംപയിന് ഒരു മുംസ് ലിം കമ്പനിക്കാണ് ഗുണം ചെയ്യുന്നതെന്നായിരുന്നു പ്രധാന ആരോപണം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ये नफ़रती खुलेआम @narendramodi के #HarGharTiranga अपील को चुनौती दे रहा है। कह रहा है कि तिंरगे ने ही बर्बाद कर दिया है। तिरंगे का बहिष्कार करो।
— Vinod Kapri (@vinodkapri) August 12, 2022
ऐसे देशद्रोही पर कब कार्रवाई होगी @AmitShah @Uppolice @DelhiPolice @CPDelhi pic.twitter.com/jvz42joJHE
'ദേശീയപതാക നിര്‍മിക്കാനുള്ള ഏറ്റവും വലിയ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത് പശ്ചിമ ബംഗാളിലെ സലാവുദ്ദീന്‍ എന്നയാള്‍ക്കാണ്. ഇത് ഹിന്ദുക്കള്‍ക്കെതിരേയുള്ള ഗൂഢാലോചനയാണ്. നിങ്ങള്‍ ജീവനോടെയിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാംപയിന്റെ പേരില്‍ മുസ് ലിംകള്‍ക്ക് പണം ലഭിക്കുന്നതൊന്നും ചെയ്യരുത്' വീഡിയോയില്‍ പറയുന്നു.
ആഗസ്ത് 13 മുതല്‍ ആഗസ്ത് 15 വരെ വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം 'ഹര് ഘര്‍ തിരംഗ' കാമ്പയിന് ആരംഭിച്ചത്.
ഹിന്ദു രാഷ്ട്രീയക്കാര്‍ മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. പക്ഷേ, അധികാരത്തിലേറിയാല്‍ അവര്‍ സര്‍ക്കാര്‍ കരാറുകള്‍ മുസ് ലിംകള്‍ക്ക് നല്കുന്നു വീഡിയോയില്‍ നരസിംഹാനന്ദ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. ഇത്തരം രാഷ്ട്രീയക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും നരസിംഹാനന്ദ ആഹ്വാനം ചെയ്യുന്നുണ്ട്.
'നിങ്ങളുടെ പണം ഉപയോഗിച്ച് മുസ്ലിംകളെ സമ്പന്നരാക്കാനും നിങ്ങളുടെ കുട്ടികളെ കൊല്ലാന്‍ സൗകര്യം ചെയ്തുകൊടുക്കാനും അനുവദിക്കരുത്. ഈ ആളുകളുടെ കെണിയില്‍ വീഴരുത്... ദേശീയപതാക ഹിന്ദുക്കള്‍ക്ക് ഹാനിവരുത്തുന്നു. എല്ലാവരും കാവിപ്പതാകയാണ് വീടുകളില്‍ ഉയര്‍ത്തേണ്ടത്'' അദ്ദേഹം പറയുന്നു.
ജനുവരി 15ന് ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തില്‍ മുസ് ലിംകളെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 'സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള' ഒരു സമ്മേളനത്തിലും പങ്കെടുക്കരുതെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി 7ന് കോടതി ജാമ്യം നല്കി. അതിനുശേഷവും ഇയാള്‍ സമാനമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.
മുസ്ലിംകളെക്കുറിച്ചുള്ള പ്രകോപനപരമായ കമന്റുകളുള്ള വീഡിയോ സന്ദേശങ്ങള്‍ ഇയാള്‍ പല തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.
RELATED STORIES
മകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്കിയ ഹരജിയില്‍ സര്‍ക്കാരിന്റെ ...
26 Dec 2024 6:22 AM GMTപുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവം: തെലുങ്ക് സിനിമാ വ്യവസായ...
26 Dec 2024 5:54 AM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTമുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ വീട്ടില്‍ മോഷണം
25 Dec 2024 9:51 AM GMT