- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് ബോര്‍ഡ് നിയമനം: മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവര്‍ത്തികമാക്കണം: മെക്ക

കൊച്ചി: ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുസ്ലിം നേതാക്കള്‍ക്ക് നല്കിയ വാഗ്ദാനവും ഉറപ്പും നടപ്പ് നിയമസഭാ സമ്മേളത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനപ്രശ്നം കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് മൂന്നു മാസം കഴിഞ്ഞിട്ടും നടപ്പില്‍ വരുത്താത്തതില്‍ മെക്ക ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രശ്നപരിഹാരമാകാത്തപക്ഷം ആഗസ്റ്റ് 20ന് ശേഷം വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമാനമനസ്കരുമായി സഹകരിച്ചും ഒറ്റക്കും കൂട്ടായും സമരപരിപാടികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു.
മെക്കയുടെ 34ാം സ്ഥാപക ദിനമായ ആഗസ്റ്റ് 20ന് ശനിയാഴ്ച എറണാകുളത്ത് വിപുലമായ സ്ഥാപകദിന സമ്മേളനം നടത്തുന്നതിനുള്ള രൂപം നല്കി.
സര്‍ക്കാര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്കുന്ന എയ്ഡഡ്-സ്ഥാപനങ്ങളക്കമുള്ള മുഴുവന്‍ നിയമനങ്ങള്‍ക്കും ഭരണഘടനയുടെ 16 (4) അനുഛേദപ്രകാരമുളള സംവരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കുക, അടിയന്തിരമായി ജാതി സെന്‍സസ് നടത്തുക, സച്ചാര്‍-പാലൊളിശുപാര്ശപ്രകാരമുള്ള സ്കോളര്‍ഷിപ്പടക്കമുള്ള പദ്ധതികളും പരിപാടികളും നൂറു ശതമാനവും മുസ്ലിംകള്ക്ക് ഉറപ്പുവരുത്തുക. പിന്നാക്കവിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യക്കുറവു പരിഹരിച്ച് സംവരണ വിഹിതം ഉറപ്പു വരുത്തുക, വിദ്യാഭ്യാസ പ്രവേശനത്തിനുള്ള സംവരണം 40 ശതമാനവും എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുക, മുന്നാക്ക സാമ്പത്തിക സംവരണ നടപടികളിലെ വിവേചനപരമായ മാനദണ്ഡങ്ങളും അനാവശ്യഅവകാശവാദങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പരിഹാര നടപടികളാവശ്യപ്പെട്ട് സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ആവര്‍ത്തിച്ച് നിവേദനം നല്‍കാനും നിയമനടപടികളടക്കം സ്വീകരിക്കുവാനും എക്സിക്യുട്ടീവ് തീരുമാനിച്ചു.
ഡോ.പി നസീര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ അലി പ്രമേയങ്ങളവതരിപ്പിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഇ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. എം.എ ലത്തീഫ്, ടി.എസ്. അസീസ്, സി.എച്ച് ഹംസ മാസ്റ്റര്‍, എം അഖ്നി സ് , സി.ബി കുഞ്ഞുമുഹമ്മദ്, എന്‍.സി ഫാറൂഖ്, എ.എസ്.എ റസാഖ് എ.അബ്ദുല്‍ സലാം . കെ എം അബ്ദുല്‍ കരീം, സി.ടി കുഞ്ഞയമു , എം.എം നൂറുദ്ദീന്‍ ,കെ ആര് നസീബുല്ല , എം.എ ഖാന് , വി.എസ്.മുഹമ്മദ് ഇബ്രാഹിം, ഡോ.. എ നിസാറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര, പി.അബൂബക്കര്‍ കടലുണ്ടി, സി.എം.എ ഗഫൂര്‍ , ബി.റിയാസ്, എ.അബ്ദുറബ്ബ്, പി.എസ് അഷറഫ്, കെ.റഫീഖ്, കെ.എം സലീം മൂവാറ്റുപുഴ , എ. ജുനൈദ് ഖാന് , എം.എം സലീം, യൂനസ് കൊച്ചങ്ങാടി , നൂര്‍ മുഹമ്മദ്, വി.പി സക്കീര്‍ , എ എം ഇസ്മയില്‍ പത്തനംതിട്ട , പി.പി.എം നൗഷാദ്, ടി.ഇ.അബ്ദുല്‍ സലാം തുടങ്ങി 41 പേര് ചര്‍ച്ചയില്‍ പങ്കെടുത്തു.
RELATED STORIES
സിറിയയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍
30 March 2025 5:54 AM GMTമത്തപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMTമരിച്ചയാളുടെ പഴ്സില്‍ നിന്നും പണം കവര്‍ന്ന എസ്ഐക്ക് സസ്പെന്ഷന്
30 March 2025 5:38 AM GMTഭക്ഷണത്തിനു വേണ്ടി കാത്തു നിന്നവരെയും കൊന്നു തള്ളി ഇസ്രായേൽ ക്രൂരത
30 March 2025 5:31 AM GMTമധ്യസ്ഥരില്‍ നിന്ന് വെടിനിര്‍ത്തല്‍ ശുപാര്‍ശ ലഭിച്ചെന്ന് ഹമാസ്
30 March 2025 5:29 AM GMTസംഘപരിവാർ വിമർശനം; എമ്പുരാൻ സിനിമയുടെ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല
30 March 2025 5:11 AM GMT