Latest News

മരിച്ചയാളുടെ പഴ്‌സില്‍ നിന്നും പണം കവര്‍ന്ന എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മരിച്ചയാളുടെ പഴ്‌സില്‍ നിന്നും പണം കവര്‍ന്ന എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
X

കൊച്ചി: ട്രെയ്‌നില്‍ നിന്ന് വീണ് മരിച്ചയാളുടെ പണം കവര്‍ന്ന ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ആലുവ ഗ്രേഡ് എസ്‌ഐ യു സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് കവര്‍ച്ച നടന്നെന്ന് മനസിലായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്.

ഈ മാസം 19നാണ് ചെന്നൈയില്‍ നിന്ന് ആലുവയിലേക്ക് വന്ന അസം സ്വദേശി ട്രെയ്‌നില്‍ നിന്ന് വീണ് മരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനൊപ്പം ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ബാഗും മറ്റ് വസ്തുക്കളും സ്‌റ്റേഷനിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നു. ബാഗില്‍ 8,000 രൂപയും കണ്ടെത്തിയിരുന്നു. എന്നാല്‍, ബന്ധുക്കള്‍ വന്നപ്പോള്‍ ബാഗില്‍ നാലായിരം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യു സലീമിന് പങ്കുണ്ടെന്ന് കണ്ടെത്താനായത്.

Next Story

RELATED STORIES

Share it