Latest News

അരീക്കോട് താലൂക്ക് ആശുപത്രിക്ക് ബജറ്റില്‍ അനുവദിച്ച 25 കോടി നഷ്ടമാകും

അടുത്ത മാര്‍ച്ച് മാസത്തോടെ മൂന്ന് വര്‍ഷം തികയുന്നതിനാല്‍ പദ്ധതിക്കുള്ള അഡ്മിനിസ്‌ട്രേഷന്‍ സാങ്ഷന്‍ സമര്‍പ്പിക്കാതിരുന്നാല്‍ താലൂക്ക്ആശുപത്രിക്ക് പുതിയ കെട്ടിടവും മറ്റു സൗകര്യവുമൊരുക്കുന്നതിലേക്ക് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 25 കോടിഫണ്ട് നഷ്ടമാകുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം

അരീക്കോട് താലൂക്ക് ആശുപത്രിക്ക് ബജറ്റില്‍ അനുവദിച്ച 25 കോടി നഷ്ടമാകും
X

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടവും സൗകര്യവും ഒരുക്കുന്നതിനായി ബജറ്റില്‍ അനുവദിച്ച 25 കോടി ഫണ്ട് അഡ്മിനിസ്‌ട്രേഷന്‍ അനുമതി ലഭിക്കാത്തതു മൂലം നഷ്ടപ്പെടാന്‍ സാധ്യത.ഫണ്ട് അനുവദിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ എഎസ് സമര്‍പ്പിക്കാതിരുന്നാല്‍ അനുവദിക്കപ്പെട്ട ഫണ്ട് ലാപ്‌സായി പോകും. പൊതുമരാമത്ത് വിഭാഗമാണ് സ്ഥലപരിശോധന നടത്തി എഎസ് സമര്‍പ്പിക്കേണ്ടത്.അടുത്ത മാര്‍ച്ച് മാസത്തോടെ മൂന്ന് വര്‍ഷം തികയുന്നതിനാല്‍ പദ്ധതിക്കുള്ള അഡ്മിനിസ്‌ട്രേഷന്‍ സാങ്ഷന്‍ സമര്‍പ്പിക്കാതിരുന്നാല്‍ താലൂക്ക്ആശുപത്രിക്ക് പുതിയ കെട്ടിടവും മറ്റു സൗകര്യവുമൊരുക്കുന്നതിലേക്ക് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 25 കോടിഫണ്ട് നഷ്ടമാകുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. എഎസ് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഏഴിന്‌ ബില്‍ഡിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, റീജണല്‍ ഇന്‍വെസ്റ്റിഗേഷന്‍ & ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, വെസ്റ്റിഹില്‍, കോഴിക്കോട് ഉ6 / 60 / 2021 ( 1 ) നമ്പര്‍ അയച്ച കത്ത് പ്രകാരം സ്ഥലപരിശോധനക്കും മണ്ണ് പരിശോധനയ്ക്കുമായി എത്താന്‍ തയ്യാറായ ഉേദ്യാഗസ്ഥരെ രാഷ്ട്രീയ ഇടപ്പെടല്‍ മൂലം പിന്‍മാറാന്‍ നിര്‍ദേശിച്ചതിന്റെ ഭാഗമായി പരിശോധനയും അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കലും ഇതുവരെ നടന്നിട്ടില്ല. ഇതോടെ ഭരണാനുമതി ലഭിക്കാതെ പദ്ധതി നീണ്ടുപോകുകയാണ്.2021 ഫെബ്രുവരി 12 ന് ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അരീക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അരീക്കോട് താലുക്ക് ആശുപത്രി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 65 കോടി അനുവദിച്ചതായി അറിയിച്ചിരുന്നു.


ബജറ്റില്‍ 25 കോടിയും കേരള ഇന്‍ഫ്രാസ്ട്രകചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡിന്റെ 40 കോടിയും ഉള്‍പ്പെടെയാണ് അനുവദിച്ചതെന്നും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയുടെ പ്രവര്‍ത്തിചുമതല WAPCOS ഏജന്‍സിയാണ് നിര്‍വഹിക്കുന്നത് എന്നും സംസ്ഥാനത്തെ മികവുറ്റ താലൂക്ക് ആശുപത്രിയായി ഇതിനെ മാറ്റുമെന്നും ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞിരുന്നു. നിലവില്‍ പ്രതിദിനം 800ലേറെ രോഗികള്‍ അരീക്കോട് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പഴയ കെട്ടിടം അരീക്കോട് പിഎച്ച്‌സിയായി മാറുകയും ആശുപത്രിക്ക് സ്ഥലപരിമിതി തടസമായ സാഹചര്യത്തില്‍ അരീക്കോട് പൂക്കോട്ട് ചോലയില്‍ മൂന്നര ഏക്കര്‍ സ്ഥലം കണ്ടെത്തി കൈമാറിയതായും അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പി കെ ബഷീര്‍എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ അരീക്കോട് സിപിഎം ഏരിയാ കമ്മറ്റി മെമ്പര്‍ എം ടി മുസ്തഫ നല്‍കിയ വിവരവകാശത്തില്‍ ലഭ്യമായ വിവരത്തില്‍ താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി സ്ഥലം വാങ്ങിയിട്ടില്ല എന്നും ഫണ്ട് സംബന്ധമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നുമാണ് ഉള്ളത്. നിലവില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടേതടക്കം77 സെന്റ് സ്ഥലം ഉള്ളതായി രേഖകളിലുണ്ട്. അതില്‍ ഏറെയും അന്യാധീനപ്പെടുകയും ചെയ്തതായി പറയുന്നു. ഏറെ പരാധീനതകളുമായി പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം എന്ന സ്വപനം യാഥാര്‍ഥ്യമാകാന്‍ പ്രതിസന്ധികള്‍ ഏറെയാണ്.

Next Story

RELATED STORIES

Share it