Latest News

അസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസ്; ജാമ്യാപേക്ഷയെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ പിതാവ് സുപ്രിംകോടതിയിലേക്ക്

അസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസ്; ജാമ്യാപേക്ഷയെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ പിതാവ് സുപ്രിംകോടതിയിലേക്ക്
X

ന്യൂഡല്‍ഹി: ആള്‍ദൈവം അസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുപ്രിംകോടതിയിലേക്ക്. ഉന്നത സ്വാധീനവും രാഷ്ട്രീയ പിടിപാടുമുള്ള അസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുമെന്ന് ഭയക്കുന്നതായി പിതാവ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശിനിയായ പെണ്‍കുട്ടി അസാറാം ബാപ്പുവിന്റെ മനായി ഗ്രാമത്തിലെ ആശ്രമത്തില്‍ താമസിച്ചുപഠിക്കുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്. 2013 ആഗസ്ത് 31 മുതല്‍ അസാറാം ബാപ്പു ജയിലിലാണ്. ഇയാള്‍ക്കെതിരെ ഗുജറാത്തിലും ബലാത്സംഗക്കേസുണ്ട്.

Next Story

RELATED STORIES

Share it